News

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് ഡ്രോണുകള്‍! പരീക്ഷണ പറക്കല്‍ ആരംഭിച്ചു

ബംഗളൂരു: വിദൂര സ്ഥലങ്ങളില്‍ മരുന്നുകള്‍ എത്തിക്കാന്‍ തയ്യാറാക്കിയ ഡ്രോണുകളുടെ പരീക്ഷണപ്പറക്കല്‍ തുടങ്ങി. കര്‍ണാടക ചിക്കബല്ലാപുര ജില്ലയിലെ ഗൗരിബിദാനൂരില്‍ ജൂണ്‍ 18നാണ് ഡ്രോണ്‍ പരീക്ഷണം ആരംഭിച്ചത്.

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ത്രോട്ടില്‍ എയറോസ്പേസ് സിസ്റ്റംസിനാണ് ബിയോണ്ട് വിഷ്വല്‍ ലൈന്‍ ഓഫ് സൈറ്റ്(ബിവിഎല്‍ഒഎസ്) മെഡിക്കല്‍ ഡ്രോണുകളുടെ പരീക്ഷണ ചുമതല. വിദൂര സ്ഥലങ്ങളിലേക്ക് വാക്‌സിനും മരുന്നുകളും എത്തിക്കാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

മെഡിസിന്‍ ഡെലിവറി പരീക്ഷണങ്ങള്‍ക്കായി മെഡ്കോപ്റ്റര്‍ ഡ്രോണിന്റെ രണ്ട് വേരിയന്റുകളാണ് ഉപയോഗിക്കുന്നത്. മെഡ്കോപ്റ്ററിന്റെ ചെറിയ പതിപ്പിന് ഒരു കിലോഗ്രാം ഭാരം വഹിച്ച് 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. മറ്റൊന്നിന് 12 കിലോമീറ്റര്‍ വരെ 2 കിലോഗ്രാം വഹിക്കാന്‍ കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button