33.4 C
Kottayam
Sunday, May 5, 2024

കോഴിക്കോട് നിറയെ യാത്രക്കാരുമായി ചീറിപ്പാഞ്ഞു വന്ന സ്വകാര്യ ബസിലെ ഡ്രൈവറെ പരിശോധിച്ച മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്തംവിട്ടു

Must read

കോഴിക്കോട്: നിറയെ യാത്രക്കാരുമായി അപകടകരമായ രീതിയില്‍ ചീറിപ്പാഞ്ഞു വന്ന സ്വകാര്യ ബസ് തടഞ്ഞു പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഞെട്ടി. വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ലൈംസന്‍സ് ഇല്ലാതെയാണ് ഡ്രൈവര്‍ ഇത്രയും കാലം ബസ് ഓടിച്ചിരുന്നത്.

ഉദ്യോഗസ്ഥരില്‍ നിന്നും ഈ വിവരമറിഞ്ഞ യാത്രക്കാരും ഒടുവില്‍ നെഞ്ചില്‍ കൈവെച്ച് പ്രാര്‍ത്ഥിച്ചു. കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. കോഴിക്കോട്-തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറെയാണ് ഹെവി ലൈസന്‍സ് ഇല്ലാതെ കഴിഞ്ഞദിവസം നടന്ന വാഹന പരിശോധനക്കിടെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയത്.

ദേശീയ പാതയില്‍ ചെങ്ങോട്ടുകാവില്‍ വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥര്‍. അതിനിടെ അമിത വേഗതയില്‍ അപകടകരമായ രീതിയില്‍ ബസ് എത്തിയത്. ബസ് തടഞ്ഞ് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിക്കാനുള്ള യോഗ്യത ഇല്ലെന്നു കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ഇയാളുടെ നിലവിലെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week