കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്തു മരിച്ചു

കൊച്ചി: കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ വെന്ത് മരിച്ചു. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷഷന് സമീപം സര്‍വ്വീസ് റോഡിലാണ് സംഭവം.

ഗൗരിശങ്കര്‍ ജംഗ്ഷഷന്‍ കടന്നു വന്ന കാര്‍ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചുവെങ്കിലും അതിനകം കാറിലുണ്ടായിരുന്നയാള്‍ മരിച്ചിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാറിനുള്ളില്‍ നിന്ന് പെട്രോള്‍ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News