ചണ്ഡീഗഡ്; സൈക്കിള്‍ യാത്രക്കാരൻ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്ക് ഇയാള്‍ തെറിച്ച് വീഴുകയായിരുന്നു ഉണ്ടായത്. ഇതറിയാതെ പത്തുകിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് ഡ്രൈവര്‍ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഞ്ചാബിലെ മൊഹാലിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിര്‍മ്മല്‍ സിങ് എന്നയാള്‍ സിറക്പൂരില്‍ നിന്ന് ഖമാനോ എന്നയിടത്തേക്ക് പോകുകയായിരുന്നു ഉണ്ടായത്. രാവിലെ ആറരയോടെ എയര്‍പോര്‍ട്ട് റോഡിന് സമീപത്തുവച്ച് 35കാരനായ ദുരീന്ദര്‍ മണ്ഡല്‍ എന്ന സൈക്കിള്‍ യാത്രക്കാരനെ ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ ഇയാള്‍ ഓടിച്ചുപോകുകയുണ്ടായി. വാഹനം ഏറെ ദുരം മുന്നോട്ടുപോയി ഒരു വളവില്‍ എത്തിയപ്പോള്‍ റൂഫില്‍ നിന്നും ഒരു കൈ കാണാനിടയായി. തുടര്‍ന്ന് വാഹനം നിര്‍ത്തി നോക്കിയപ്പോള്‍ അപകടത്തില്‍പ്പെട്ട ആള്‍ മരണപ്പെട്ടിരുന്നു. നഗരത്തിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു ഉണ്ടായത്.
മൃതദേഹം കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് സിസി ടിവിയുടെ സഹായത്തോടെ പൊലീസ് വാഹനം തിരിച്ചറിഞ്ഞു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു ഉണ്ടായത്.