25.3 C
Kottayam
Saturday, May 18, 2024

ദൃശ്യം 2 പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണം,ബംഗ്ലാദേശ് പോലീസിൽ ആവശ്യം

Must read

കൊച്ചി:ആമസോണ്‍ പ്രെെമില്‍ ദൃശ്യം 2 തകർപ്പൻ വിജയമാണ് നേടിയത്. ചിത്രം റിലീസ് ആയത് മുതല്‍ ഭാഷാ ഭേദമന്യേ സമൂഹത്തിന്‍റെ വിവിധ തലങ്ങളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്ന റിവ്യൂകളില്‍ വേറിട്ട ഒന്ന് ശ്രദ്ധ നേടുകയാണ്.

ബംഗ്ലാദേശ് പോലീസിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍റെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് ബംഗ്ലാദേശ് പോലീസായ മഷ്റൂഫ് ഹുസെെന്‍ ആണ് ദൃശ്യം 2 പോലീസ് അക്കാദമിയില്‍ കൂടി പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി എത്തിയിരിക്കുന്നത്. എന്താണ് അന്വോഷണാത്മായ മനോഭാവമെന്നും, എത്രതരത്തിലുള്ളവയാണവെന്നും, കൂടാതെ എന്താണ് കുട്ടികളെ പഠിപ്പിക്കേണ്ടതെന്നും മനസ്സിലാക്കാന്‍ ചിത്രം പോലീസ് അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് പറയുന്നു പോലീസ് ഓഫീസര്‍.

തനിക്ക് ഭാവിയില്‍ പ്രൊമോഷന്‍ ലഭിക്കുകയാണെങ്കില്‍, ഐ. ജി സാറിനോട് റിക്വസ്റ്റ് ചെയ്ത് തന്നെ സാരദയിലേക്ക് (ബംഗ്ലാദേശ് പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്ന സ്ഥലം) അയക്കുവാന്‍ ആവശ്യപ്പെടും. എന്‍റെ ജീവിതത്തില്‍ പഠിച്ചതെല്ലാം ഉപയോഗിച്ച് അവിടെയൊരു പുതിയ ബാച്ച് സൃഷ്ടിക്കും. ട്രയിനിങ്ങിന് ശേഷം അവര്‍ പോകുന്ന സ്ഥലങ്ങളിലെല്ലാം അവരുടെ പെരുമാറ്റവും, പ്രൊഫഷണലിസവും വെച്ച് തന്നെ തന്‍റെ വിദ്യാര്‍ത്ഥികളാണെന്ന് കാണുന്നവര്‍ക്ക് മനസ്സിലാകും.

അതിനിടെ സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് മോഹൻലാലും ജീത്തു ജോസഫും രംഗത്തെത്തി.സിനിമയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഏകോപിപ്പിച്ചത് ആര്യയാണ്. രസകരവും വേറിട്ടതുമായ ചോദ്യങ്ങളായിരുന്നു എല്ലാവര്‍ക്കും ഉണ്ടായത്.

ക്ലൈമാക്സ് കേട്ടപ്പോള്‍ ആദ്യം തോന്നിയത് എന്തായിരുന്നു എന്നാണ് മോഹൻലാലിനോടുള്ള ഒരു ചോദ്യം. ക്ലൈമാക്സ് കേട്ടപ്പോള്‍ സര്‍പ്രൈസ് തോന്നിയെന്നായിരുന്നു മോഹൻലാല്‍ പറഞ്ഞത്. ജോര്‍ജുകുട്ടി എത്ര ബുദ്ധിമാനാണ്. നായകനായതുകൊണ്ട് മാത്രമാണ് ജീത്തു ജോസഫ് എന്നോട് ക്ലൈമാക്സ് പറഞ്ഞത്. ക്ലൈമാക്സ് നല്ലതായാല്‍ മാത്രം പോര. അത് എങ്ങനെ എക്സിക്യൂട്ടീവ് ചെയ്യുന്നുവെന്നതുകൂടിയാണ്. ജീത്തു ജോസഫ് അത് നല്ലതായി എക്സിക്യൂട്ടീവ് ചെയ്‍തുവെന്നും മോഹൻലാല്‍ പറഞ്ഞു.

എന്തുകൊണ്ടാണ് കോമഡി ചെയ്യുന്ന അഭിനേതാക്കളെ അഭിനയിപ്പിക്കാൻ തീരുമാനിച്ചത് എന്നായിരുന്നു ജീത്തു ജോസഫിനോടുള്ള ഒരു ചോദ്യം. തന്റെ ആദ്യ സിനിമ തൊട്ട് അങ്ങനെയായിരുന്നുവെന്ന് ജീത്തു ജോസഫ് പറഞ്ഞു. ആദ്യ സിനിമയിലെ വില്ലൻ കലാഭവൻ പ്രജോദ് ആയിരുന്നു. കോമഡി ചെയ്യാൻ കഴിയുന്നവര്‍ക്ക് എന്തും ചെയ്യാൻ കഴിയുമെന്നും ജീത്തു ജോസഫ് പറഞ്ഞു.

ഏതാണ് ഇഷ്‍ടപ്പെട്ട ട്വിസ്റ്റ് ഏതാണ് എന്ന ചോദ്യത്തിനും മോഹൻലാല്‍ മറുപടി പറയുന്നു. ജോര്‍ജുകുട്ടി എല്ലാം പറയാമെന്ന് മുരളി ഗോപിയുടെ കഥാപാത്രത്തോട് സമ്മതിക്കുന്നു. ആള്‍ക്കാര്‍ വിചാരിക്കുന്നു എല്ലാം പറയാൻ പോകുകയാണ് എന്ന്. പക്ഷേ വേറെ കഥയാണ് പറയുന്നത്. അത് ആണ് എനിക്ക് വലിയ ട്വിസ്റ്റ് ആയി തോന്നിയത്. അതില്‍ നിന്നാണ് മറ്റ് ട്വിസ്റ്റുകള്‍ ഉണ്ടാകുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week