മോഹന്‍ലാല്‍ മലയാള സിനിമയിലെ ബഫൂണ്‍,ആരോപണവുമായി ഡോ.ഫസല്‍ ഗഫൂര്‍, സോഷ്യൽ മീഡിയ കത്തുന്നു
കൊച്ചി:മരക്കാര്‍ സിനിമയുടെ ഒ.ടി.ടി റിലീസ് വിവാദവുമായി ബന്ധപ്പെടുത്തി മോഹന്‍ലാലിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ രംഗത്ത്.മോഹൻലാൽ മലയാളം സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. മോഹൻലാൽ മലയാള സിനിമയിലെ ബഫൂണാണ്. മരക്കാർ റിലീസുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രിൻസിപ്പലിന്റെ മുറിയിൽ ചില വിദ്യാർത്ഥികൾ പോകുന്നതുപോലെയാണ് മോഹൻലാൽ മുഖ്യന്റെ അടുത്തു പോയത്. പിന്നെ എന്താണ് നടന്നതെന്ന് എനിക്ക് അറിയില്ല, എന്നിങ്ങനെയാണ് ഫസൽ ഗഫൂറിന്റെ പരാമർശം.
പെരിന്തല്‍മണ്ണ എം.ഇ.എസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മീഡിയ സ്റ്റുഡിയോ-സൈക്കോളജി ലാബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കെയായിരുന്നു വിമര്‍ശനമുണ്ടായത്. അപ്പം ചുടുന്ന പോലെയാണ് അയാളുടെ സിനിമകൾ പുറത്തിറങ്ങുന്നത്. പതിനഞ്ച് ദിവസം കൊണ്ട് ഒരു പടം തീർത്ത് അടുത്തത് ആരംഭിക്കുകയാണ്. എന്നാൽ സിനിമകളുടെ കഥയോ, സ്‌ക്രിപ്‌റ്റോ ഒന്നും അയാൾക്ക് അറിയില്ലെന്നാണ് ഗഫൂർപറയുന്നത്.
മരക്കാർ ഒടിടി റിലീസ് പ്രഖ്യാപിച്ച വിഷയത്തിൽ മുഖ്യമന്ത്രി അടക്കം ഇടപെട്ടു. എന്നാൽ എന്താണ് ഇതിന്റെ ആവശ്യം. സംസ്ഥാന സർക്കാരിന് നികുതി നഷ്ടപ്പെടുമെന്നോർത്താണ് പിന്നീട് തീയറ്റർ റിലീസ് പ്രഖ്യാപിച്ചത്. ഇങ്ങനെയുള്ള പലകാര്യങ്ങൾ കൊണ്ട് മലയാള സിനിമ ഇൻഡസ്ട്രിയെ മരക്കാറും മോഹൻലാലും ചേർന്ന് നശിപ്പിച്ചു എന്നും ഗഫൂർ പറയുന്നു. ഒരു സിനിമ പുറത്തിറങ്ങുന്നതിൽ എന്തിനാണ് ഇങ്ങനെയുള്ള പ്രതികരണങ്ങൾ. ഒടിടി റിലീസിൽ നികുതി സംസ്ഥാന സർക്കാരിന് ലഭിക്കില്ല. അതെല്ലാം കുത്തകകളുടെ കൈകളിലെത്തും. സിനിമാ മേഖല നശിച്ചുകഴിഞ്ഞാൽ അവർ നികുതി കുറയ്‌ക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മോഹൻലാലിനെതിരെ ഫസൽ വിമർശനം ഉന്നയിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിൽ ഈ വിഷയം ചർച്ച ചെയ്യപ്പെടുകയാണ്. മരക്കാറിനെതിരെയുള്ള എല്ലാ പ്രശ്ങ്ങളും ഒത്തുതീർപ്പിലേക്ക് എത്തിച്ചതിന് പിന്നാലെയാണ് ഫസൽ ഗഫൂർ പുതിയ പ്രശ്നങ്ങൾക്ക് വഴിതെളിയിച്ചത്. ഏതായാലും പരസ്യമായി മോഹൻലാലിനെതിരെ ഇങ്ങനെയൊരു പ്രസ്താവന ഗഫൂർ നടത്തിയത് ഫാൻസുകാരെ ചൊടിപ്പിച്ചിട്ടുണ്ട് .
പ്രിയദര്‍ശന്റെ സംവിധാനത്തിലുള്ള മരക്കാർ ഒടിടിയിലേക്ക് എന്ന് ആദ്യം ആശങ്കകളുണ്ടായെങ്കിലും ഒടുവില്‍ തീയേറ്ററുകളിലേക്ക് എത്തുമെന്ന് ഉറപ്പിച്ചതിന്റെ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍. ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന ആൻ്റണി പെരുമ്പാവൂരിൻ്റെ പ്രഖ്യാപനത്തിന് ശേഷം സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയ ചർച്ചയ്ക്കൊടുവിലാണ് ചിത്രം തീയേറ്ററർ റിലീസ് ചെയ്യാൻ തീരുമാനിച്ചത്. ഡിസംബര്‍ 2നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്
യാതൊരു ഉപാധികളുമില്ലാതെയാണ് ആൻ്റണി പെരുമ്പാവൂർ മരക്കാരിൻ്റെ തീയേറ്റർ റിലീസിന് സന്നദ്ധത അറിയിച്ചത് . ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പൂവാരാണ് ചിത്രം നിര്‍മിക്കുന്നത്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിലെത്തുന്നു. തിരുവാണ് ഛായാഗ്രാഹകൻ. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്.