27.8 C
Kottayam
Friday, May 31, 2024

ഇരട്ടത്തലയുള്ള പശുക്കിടാവ്! രണ്ടു വായിലൂടെയും പാല്‍ കുടിക്കും

Must read

കോഴിക്കോട്: പേരാമ്പ്രയില്‍ പശു ഇരട്ടത്തലയുള്ള കുഞ്ഞിനു ജന്മം നല്‍കി. പാലേരി തരിപ്പിലോട് ടി.പി പ്രേമജന്റെ വീട്ടിലാണ് അസാധാരണ സംഭവം. രണ്ടാമത്തെ പ്രസവത്തിലാണ് രണ്ട് ജോഡി കണ്ണുകളും രണ്ട് മൂക്കും രണ്ട് വായും ഉള്ള കിടാവ് ജനിച്ചത്. ചെവികളും കാലുകളും വാലുമെല്ലാം ഒന്നേയുള്ളൂ.

ചങ്ങരോത്ത് പഞ്ചായത്ത് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് സുഭാഷിന്റെ നേതൃത്വത്തില്‍ പ്രഥമ ശുശ്രൂഷ നല്‍കിയാണ് കുട്ടിയെ പുറത്തെടുത്തത്. തല ഉയര്‍ത്തി നില്‍ക്കാനും എഴുന്നേല്‍ക്കാനും കഴിയാത്ത അവസ്ഥയിലാണ് കിടാവ്.

ഒഴിച്ചു കൊടുക്കുന്ന പാല്‍ രണ്ടു വായിലൂടെയും കുടിക്കുന്നുണ്ട്. സങ്കര ഇനത്തില്‍ പെട്ടതാണ് പശുവും കിടാവും. ചങ്ങരോത്ത് വെറ്ററിനറി സര്‍ജന്‍ ഡോ. എസ് ആര്‍ അശ്വതി സ്ഥലത്ത് എത്തി പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week