24 C
Kottayam
Sunday, June 7, 2026

മുംബൈയിൽനിന്ന് കേരളത്തിലേക്ക് പുതിയ തീവണ്ടി; സർവീസ് നടത്തുക ഈ റൂട്ടിൽ

Must read

മുംബൈ: നീണ്ട കാത്തിരിപ്പിനൊടുവില്‍ മുംബൈയില്‍നിന്ന് കേരളത്തിലേക്ക് പുതിയ ട്രെയിന്‍ വരുന്നു. പന്‍വേല്‍-കൊച്ചുവേളി റൂട്ടിലാകും പ്രതിവാരവണ്ടിയായി ഈ വണ്ടി ഓടുക. കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

എന്നാല്‍ ജൂലായില്‍വരുന്ന പുതിയ റെയില്‍വേ ടൈംടേബിളില്‍ ഈ വണ്ടി ഉള്‍പ്പെടുത്താനുള്ള സാധ്യതയില്ലെന്ന് മധ്യറെയില്‍വേയിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുകൊണ്ട് എന്നുമുതല്‍ ഓടിത്തുടങ്ങുമെന്നതിലും വ്യക്തതയില്ല. നിലവില്‍ നേത്രാവതി എക്‌സ്പ്രസ് മാത്രമാണ് എല്ലാദിവസവും മുംബൈയില്‍നിന്ന് കേരളത്തിലേക്ക് ഓടുന്നത്.

കൊങ്കണ്‍പാത തുറന്നശേഷം മൂന്നു ട്രെയിനുകള്‍ പ്രഖ്യാപിച്ചെങ്കിലും എല്ലാം ആഴ്ചയില്‍ രണ്ട് സര്‍വീസ്വീതം ഉള്ളവയായിരുന്നു. മുംബൈ-കന്യാകുമാരി പ്രതിദിനവണ്ടിയായ ജയന്തി ജനതയെ പുണെ-കന്യാകുമാരി ആക്കിയതോടെ ആ വണ്ടിയും മുംബൈക്കാര്‍ക്ക് നഷ്ടമായി. ഈ സാഹചര്യത്തിലാണ് മുംബൈ-കേരള പ്രതിദിന ട്രെയിന്‍ എന്ന ആവശ്യം മധ്യറെയില്‍വേയും ദക്ഷിണറെയില്‍വേയും കഴിഞ്ഞ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ ഉന്നയിച്ചത്.

എന്നാല്‍ പ്രതിദിനവണ്ടിയ്ക്ക് സമയക്രമം ഒരുക്കാന്‍ ബുദ്ധിമുട്ടാണെന്നും പ്രതിവാരവണ്ടിയാണെങ്കില്‍ പരിഗണിക്കാമെന്നുമായിരുന്നു കൊങ്കണ്‍ റെയില്‍വേയുടെ മറുപടി. അങ്ങനെയാണ് ആഴ്ചയില്‍ ഒരുദിവസംമാത്രം ട്രെയിന്‍ ഓടിക്കാന്‍ ധാരണയായത്.

- Advertisement -

ട്രെയിന്‍ സി.എസ്.ടി.യില്‍നിന്ന് പുറപ്പെടണമെന്നായിരുന്നു ദക്ഷിണറെയില്‍വേയുടെ ശുപാര്‍ശ.അല്ലെങ്കിൽ മുംബൈയ്ക്കകത്ത് മറ്റെവിടെനിന്നെങ്കിലും പുറപ്പെടണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ നഗരത്തിലെ എല്ലാ ടെർമിനസുകളും പ്രവർത്തിക്കുന്നത് പരമാവധി ശേഷിയിലാണെന്നും അതിനാൽ പൻവേലിൽനിന്ന് പുറപ്പെടട്ടെയെന്നായിരുന്നു മധ്യറെയിൽവേയുടെ മറുപടി. അതോടെ കുർള-കൊച്ചുവേളി ട്രെയിൻ പൻവേൽ-കൊച്ചുവേളിയായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week