27 C
Kottayam
Thursday, May 9, 2024

24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ്; രജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക്

Must read

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ട്. കഴിഞ്ഞ ദിവസം 90,000ലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 1113 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 72,775 ആയി ഉയര്‍ന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 42,80,423 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

നിലവില്‍ 8,83,697 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 33,23,951 പേര്‍ രോഗമുക്തി നേടിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week