ന്യൂഡല്‍ഹി: മഹാഭാരതം, രാമായണം,ശക്തിമാന്‍ തുടങ്ങിയ പഴയ സീരിയലുകള്‍ പുന:സംപ്രേഷണം ചെയ്യാന്‍ ആരംഭിച്ചതോടെ ദൂരദര്‍ശന്റെ ജനപ്രീതി കുതിച്ചുയരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ചാനല്‍ ദൂരദര്‍ശനാണ്. നിലവില്‍ ബാര്‍ക് റേറ്റിംഗില്‍ ഒന്നാമതാണ് ദൂരദര്‍ശന്‍. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്.
<p>കഴിഞ്ഞ ഒരാഴ്ച കൊണ്ട് ചാനലിന്റെ പ്രേക്ഷകരുടെ എണ്ണത്തില്‍ 40000 ശതമാനത്തിന്റെ അമ്പരപ്പിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പുലര്‍ച്ചെയും വൈകുന്നേരവുമുള്ള കണക്കാണിത്. രാമായണവും മഹാഭാരതവും രാവിലെയും വൈകുന്നേരവുമായാണ് സംപ്രേഷണം ചെയ്യുന്നത്. ദൂരദര്‍ശനൊപ്പം മറ്റ് സ്വകാര്യ ചാനലുകളുടെ കാഴ്ചക്കാരിലും കനത്ത വര്‍ധ വര്‍ധന ഉണ്ടായിട്ടുണ്ട്.</p>
<p>രാമായണം, മഹാഭാരത, ശക്തിമാന്‍, ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി, ഷാരൂഖ് ഖാന്‍ അഭിനയിച്ച സര്‍ക്കസ് തുടങ്ങി ഒട്ടേറെ പഴയ സീരിയലുകളാണ് ദൂരദര്‍ശന്‍ ലോക്ക് ഡൗണ്‍ കാലത്ത് വീണ്ടും സംപ്രേഷണം ചെയ്തത്. ഇതില്‍ രാമായണത്തിനും മഹാഭാരതത്തിനുമാണ് ഏറെ കാഴ്ചക്കാരുള്ളത്.</p>
<p>സണ്‍ ടിവിയാണ് പട്ടികയില്‍ രണ്ടാമത്. ദംഗല്‍, സോണി സബ്, സോണി മാക്‌സ് എന്നീ ചാനലുകള്‍ യഥാക്രമം മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുണ്ട്.</p>