28.4 C
Kottayam
Saturday, June 6, 2026

എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്, മാന്യത കാണിക്കണം! തുറന്നടിച്ച് സാധിക വേണുഗോപാല്‍

Must read

കൊച്ചി:കുടുംബ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് സാധിക വേണുഗോപാല്‍. നിരവധി സിനിമകളിലും പരമ്പരകളിലും അഭിനയിച്ചിട്ടുള്ള സാധികയെ മലയാളികള്‍ അടുത്തറിയുന്നത് സീരിയലുകളിലൂടെയാണ്. മലയാളത്തിലെ ഹിറ്റ് പരമ്പരകളുടെ ഭാഗമായിട്ടുണ്ട് സാധിക. സ്റ്റാര്‍ മാജിക്കിലേയും നിറ സാന്നിധ്യമായി സാധികയുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും അതിയായ താല്‍പര്യമുള്ള സാധിക സോഷ്യല്‍ മീഡിയയിലേയും താരമാണ്.

സാധികയുടെ റീലുകളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക താരങ്ങള്‍ക്കും അനുഭവിക്കേണ്ടി വരാറുള്ളത് പോലെ, സദാചാരവാദികളേയും അശ്ലീല കമന്റുകളേയുമൊക്കെ സാധികയും നേരിടാറുണ്ട്. ഇതിനിടെ ഇപ്പോഴിതാ സാധിക പങ്കുവച്ചൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

Sadhika Venugopal

തന്റെ ഫോളോവേഴ്‌സിനുള്ളതാണ് സാധികയുടെ കുറിപ്പ്. തന്റെ പേജിലേക്ക് മറ്റെന്തെങ്കിലും ലക്ഷ്യം മനസില്‍ വച്ച് വരേണ്ടതില്ല എന്നാണ് സാധിക പറയുന്നത്. താന്‍ നല്‍കുന്ന ലൈക്കോ മറുപടിയോ കണ്ട് തന്നെ അളക്കേണ്ടതില്ലെന്നും സാധിക കുറിപ്പിലൂടെ പറയുന്നു.

”എന്നും സിമ്പിളായിരിക്കാനാണ്, ഞാനായിരിക്കാനാണ് ഇഷ്ടം. പൂര്‍ണതയില്ലായ്മയില്‍ ഒരു സൗന്ദര്യമുണ്ട്. അത് ഞാന്‍ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ആവശ്യങ്ങളെയോ ചിന്തകളെയോ തൃപ്തിപ്പെടുത്താനല്ല ഞാനിവിടെ നില്‍ക്കുന്നത്. ഞാന്‍ എന്ത് ചെയ്യുന്നുണ്ടെങ്കിലും അത് എന്റെ സന്തോഷത്തിന് വേണ്ടിയുള്ളതാണ്. അതിനാല്‍ എന്തെങ്കിലും പ്രതീക്ഷിച്ച് എന്റെ പ്രൊഫൈലിലേക്ക് വരരുത്. ഏത് സമയത്തും എന്നെ അണ്‍ഫോളോ ചെയ്യാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട്” സാധിക പറയുന്നു.

- Advertisement -

ഞാനൊരു സോഷ്യല്‍ മീഡിയ മാനിയാക്ക് അല്ല. ലൈക്കുകളെ എണ്ണം, കമന്റുകളും, ഫോളോവേഴ്‌സിന്റെ എണ്ണവും ഒന്നും എന്നെ ആവേശം കൊള്ളിക്കാറില്ല. അത് മനസിലാക്കി പെരുമാറുക. അല്ലെങ്കില്‍ അനാവശ്യ കമന്റുകളും ഫോളേവേഴ്‌സിനേയും എന്റെ അക്കൗണ്ടില്‍ നിന്നും റിമൂവ് ചെയ്യാന്‍ ഞാന്‍ നിര്‍ബന്ധിതയാകുമെന്നും സാധിക പറയുന്നു.

- Advertisement -

ഞാന്‍ നിങ്ങളുടെ കമന്റുകളോടും ലൈക്കുകളോടും മെസേജുകളോടും നന്ദി പറയാറുണ്ട്. അതിനര്‍ത്ഥം ഞാനത് ആസ്വദിക്കുന്നു എന്നല്ല. നിങ്ങള്‍ എനിക്ക് വേണ്ടി മാറ്റിവച്ച സമയവും അധ്വാനവും മാനിക്കാനുള്ള എന്റെ വഴിയാണത്. ലൈക്ക് ചെയ്യുന്നതിന് മുമ്പ് എല്ലാ കമന്റും വായിച്ച് നോക്കാനുള്ള സമയം എനിക്കില്ല. റീപോസ്റ്റ് ചെയ്യും മുമ്പ് നിങ്ങളുടെ പ്രൊഫൈല്‍ നോക്കാനുമില്ലെന്നും താരം പറയുന്നു.

Sadhika Venugopal

അതിനാല്‍ അഡള്‍ട്ട് പ്രൊഫൈലുകളോടും ഫ്‌ളാറ്ററിഗ് കമന്റുകളോടും എനിക്ക് താല്‍പര്യമുണ്ട് എന്നൊരു ഇമേജ് ക്രിയേറ്റ് ചെയ്യേണ്ടതില്ല. അത് മനസിലാക്കി മാന്യത കാണിക്കണം. നിങ്ങള്‍ എന്തെങ്കിലും അനാവശ്യമായി കണ്ടാല്‍ എന്നെ അറിയിക്കാം. ഞാന്‍ വേണ്ടത് ചെയ്‌തോളാം. ബഹുമാനം നല്‍കുക, ബഹുമാനം നേടുക. നല്ലൊരു ദിവസം ആശംസിക്കുന്നുവെന്ന് പറഞ്ഞാണ് സാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

മോഡലിംഗിലൂടെയാണ് സാധിക ടെലിവിഷനിലേക്കും സിനിമയിലേക്കുമൊക്കെ എത്തുന്നത്. അച്ഛന്‍ ഡി വേണുഗോപാല്‍ സംവിധായകനാണ്. അച്ഛന്‍ സംവിധാനം ചെയ്ത പരസ്യ ചിത്രത്തിലൂടെയാണ് സാധിക ക്യാമറയുടെ മുന്നിലെത്തുന്നത്. പിന്നീട് മോഡലിംഗിലേക്ക് എത്തി.തുടർന്ന് ഹിറ്റ് പരമ്പരകളിലേക്കും സിനിമകളിലേക്കുമൊക്കെ സാധിക എത്തി. അഭിനയത്തില്‍ സജീവമാണെങ്കിലും തനിക്ക് മോഡലിംഗ് ആണ് കൂടുതലിഷ്ടം എന്നാണ് സാധിക പറയുന്നത്. അഭിനയത്തിന് പുറമെ അവതാരകയായും കയ്യടി നേടിയിട്ടുണ്ട് സാധിക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week