തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിനമാണ് സ്വർണവില ഇടിയുന്നത്. ഇന്ന ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. ഇതോടെ മൂന്ന് ദിവസംകൊണ്ട് 480 രൂപ കുറഞ്ഞ് സ്വർണവില 44,000 ത്തിന് താഴെ എത്തി. ജൂൺ 15 നാണു സ്വർണവില മുൻപ് 44,000 ത്തിന് താഴെ എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,600 രൂപയാണ്.
സ്വര്‍ണം ചെറിയ അളവിലെങ്കിലും വാങ്ങി സൂക്ഷിക്കുന്നവര്‍ക്ക് ആശ്വാസമാണ് നിലവിലെ നിരക്ക്. ഏപ്രില്‍ 14ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വര്‍ധിച്ചാണ് വില റെക്കോര്‍ഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുന്‍പ് ഏപ്രില്‍ 5നാണ് സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോര്‍ഡ് നിരക്ക്.
ഡോളർ കരുത്താർജിച്ചതാണ് സ്വർണ വില ഇടിയാൻ കാരണം. ബുള്ള്യൻ വിപണിയിലും ഇടിവ്.
എംസിഎക്‌സ് ഓഗസ്റ്റ് ഗോൾഡ് ഫ്യൂച്ചറുകൾ 10 ഗ്രാമിന് 59,176 രൂപയിൽ ആണ് വ്യാപാരം. ജൂലൈ സിൽവർ ഫ്യൂച്ചറുകൾ കിലോയ്ക്ക് 113 രൂപ ഏകദേശം 0.18 ശതമാനം കുറഞ്ഞ് 72,313 രൂപയിലാണ് വില.
യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിന്റെ അർദ്ധ വാർഷിക ധനനയ റിപ്പോർട്ടിന് മുന്നോടിയായി സ്വർണ്ണ വില ഇടിഞ്ഞു എന്നത് ശ്രദ്ധേയമാണ്. വമ്പൻ ഇടപാടുകളിൽ നിന്നും നിക്ഷേപകർ പിൻവലിഞ്ഞതാണ് കാരണം. എന്നാൽ യുഎസ് ഫെഡ് റിസർവ് ഈ വർഷം രണ്ട് തവണ കൂടി നിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യതകളുണ്ട്. ഇത് സ്വർണ വിലയിൽ പ്രതിഫലിക്കും.
ജൂണിലെ സ്വർണവില ഒറ്റനോട്ടത്തിൽ
ജൂൺ 1 -ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
ജൂൺ 2 -ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,800 രൂപ
ജൂൺ 3 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 44,240 രൂപ
ജൂൺ 4 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 5 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,240 രൂപ
ജൂൺ 6 – ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 7 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,480 രൂപ
ജൂൺ 8 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 44,160 രൂപ
ജൂൺ 9 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,480 രൂപ
ജൂൺ 10 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,400 രൂപ
ജൂൺ 11 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,400 രൂപ
ജൂൺ 12 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,320 രൂപ
ജൂൺ 13 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,320 രൂപ
ജൂൺ 14 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 44,040 രൂപ
ജൂൺ 15 – ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 16 – ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 44,080 രൂപ
ജൂൺ 17 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 18 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 19 -സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,080 രൂപ
ജൂൺ 20 – ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 44,000 രൂപ
ജൂൺ 21 – ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 43,760 രൂപ
ജൂൺ 22 – ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 43,600 രൂപ