റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധം :നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞു, ഡോക്ടര്‍ക്കെതിരെ കേസ്

തൃശ്ശൂര്‍: റോഡിന്റെ ശോചനീയാസ്ഥയില്‍ പ്രതിഷേധിച്ച് നടുറോഡില്‍ അടിവസ്ത്രമുരിഞ്ഞ ഡോക്ടര്‍ക്ക് എതിരെ ചാവക്കാട് പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം അസോസിയേറ്റ് പ്രൊ. ഡോ സിവി കൃഷ്ണകുമാറിനെതിരെയാണ് പൊലീസ് കേസെടുത്തത്. അബ്ദുള്‍ ഖാദര്‍ എംഎല്‍എയുടെ പരാതിയിലാണ് നടപടി.

അതേസമയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോക്ടറില്‍ നിന്നും വിശദീകരണം തേടി. സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് കാണിച്ച് ഡോക്ടര്‍ മാപ്പപേക്ഷ എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് നടപടികള്‍ സ്വീകരിക്കേണ്ടത് ഡിഎംഇ ആണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഡോക്ടറുടെ പരസ്യ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News