കൊവിഡിനെ പ്രതിരോധിക്കാന്‍ മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ മരിച്ചു

ഗുവാഹതി: കൊവിഡ് വൈറസിനെതിരായ മുന്‍കരുതലെന്നോണം മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. മരണകാരണം എന്താണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.

<p>ആസാമിലെ ഗുവാഹതിയില്‍ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉത്പല്‍ജിത് ബര്‍മാന്‍ (44) ആണ് മരിച്ചത്. മലേറിയക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ (hydroxychloroquine) കോവിഡിനുള്ള ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍കരുതലായി കഴിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) അറിയിച്ചിരുന്നു. ഇതേ മരുന്നാണ് ഡോ. ഉത്പല്‍ജിത് കഴിച്ചത്.</p>

<p>അതേസമയം, ആസാമില്‍ നിലവില്‍ ആര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ മുന്‍ കരുതലായി അനസ്തറ്റിസ്റ്റായ ഡോ. ഉത്പല്‍ജിത് സ്വന്തം തീരുമാനപ്രകാരം മരുന്ന് കഴിക്കുകയായിരുന്നു.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News