24.4 C
Kottayam
Sunday, May 19, 2024

അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കൊവിഡ്; ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം

Must read

പത്തനംതിട്ട: അടൂര്‍ ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തിയ രോഗികളില്‍ നിന്ന് രോഗം ബാധിച്ചതാകാം എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ഡോക്ടറുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കി.

പത്തനംതിട്ടയില്‍ പതിമൂന്ന് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്താണ് കൂടുതല്‍ സ്ഥലങ്ങളെ കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ജൂലൈ 14 മുതല്‍ ഏഴു ദിവസേയ്ക്കണിത്.

തിരുവല്ല മുനിസിപ്പാലിറ്റി, അരുവാപ്പുലം ഗ്രാമപഞ്ചായത്ത്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, കൊടുമണ്‍ ഗ്രാമപഞ്ചായത്ത്, നാരങ്ങാനം ഗ്രാമപഞ്ചായത്ത്, കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത്, മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത്, കടപ്ര ഗ്രാമപഞ്ചായത്ത് എന്നിവയാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ തുടരേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ വീടുകളില്‍ നിന്ന് പുറത്തുപോകാന്‍ അനുവദിക്കുകയുളളു. മെഡിക്കല്‍ അത്യാഹിതങ്ങള്‍ക്കും അവശ്യവസ്തുക്കളുടെ സേവനത്തിനും വിതരണത്തിനുമല്ലാതെ കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നു പുറത്തേക്കു പോകുവാനോ അകത്തേക്ക് പ്രവേശിക്കുവാനോ അനുവദിക്കുന്നതല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week