പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഈ സ്ത്രീകളായിരുന്നു നിങ്ങളില്ലാത്തപ്പോള്‍ ഇവിടെ താമസിച്ചിരുന്നതെന്ന് സഹോദരന്‍; നടനെതിരെ വെളിപ്പെടുത്തലുമായി മുന്‍ ഭാര്യ
മുംബൈ:ലോക്ഡൌണില്‍ ഏറെ വിവാദമായ ഒന്നായിരുന്നു ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ ആരോപണം ഉന്നയിച്ച്കൊണ്ട് വിവാഹ മോചനത്തിന് ഭാര്യ ആലിയ അയച്ച വക്കീല്‍ നോട്ടീസ്. ഇതിനു പിന്നാലെ നടനെതിരെ ആരോപണങ്ങളുമായി ആലിയ പലപ്പോഴും രംഗത്ത് എത്തിയിരുന്നു. ആലിയയുടെത് അപവാദ പ്രചാരണങ്ങളാണെന്ന് സിദ്ദിഖിയുടെ അഭിഭാഷകന്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ പ്രസവ സമയത്തു പോലും സിദ്ദിഖി മറ്റു സ്ത്രീകളോടൊപ്പം ആയിരുന്നു എന്നാണ് ആലിയ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
”ഞങ്ങള്‍ പ്രണയത്തിലായിരുന്നപ്പോഴും വിവാഹം ചെയ്യാന്‍ ഒരുങ്ങിയപ്പോഴും സിദ്ദിഖിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന കാര്യം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. വിവാഹത്തിന് മുമ്പും പിമ്പും ഞങ്ങള്‍ക്കിടയില്‍ വഴക്കുകള്‍ ഉണ്ടായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരുന്നപ്പോള്‍ ഒറ്റയ്ക്ക് വണ്ടിയോടിച്ചാണ് ആശുപത്രിയില്‍ പോയിരുന്നത്. പ്രസവത്തിനായി ഒറ്റയ്‌ക്കെത്തുന്ന ആദ്യ സ്ത്രീയാണ് താങ്കള്‍ എന്ന് എന്റെ ഡോക്ടര്‍ പറഞ്ഞത്. വേദന വന്നപ്പോള്‍ സിദ്ദിഖിയുടെ കുടുംബം കൂടെ ഉണ്ടായിരുന്നു. വേദന കൊണ്ട് പുളയുമ്പോഴും എന്റെ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സ്ത്രീ സുഹൃത്തുക്കളുമായി ഫോണില്‍ സംസാരിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഫോണ്‍ ബില്ലിന്റെ രേഖകള്‍ കണ്ടതിനാല്‍ ഇതെല്ലാം എനിക്ക് മനസിലായി.” ആലിയ പറയുന്നു.
ആറു വര്‍ഷമായി തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിലും എന്റെ ആദ്യ പ്രസവ സമയത്ത് പോലും അദ്ദേഹത്തിന് ഒരു വികാരങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാല് വര്‍ഷമായി അദ്ദേഹം മറ്റ് സ്ത്രീകളുമായി സംസാരിക്കുന്നു. ബന്ധം പുലര്‍ത്തുന്നു. ഇതൊക്കെ ചെറിയ കാര്യങ്ങളാണ്. പ്രസവം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഈ സ്ത്രീകളായിരുന്നു നിങ്ങളില്ലാത്തപ്പോള്‍ ഇവിടെ താമസിച്ചിരുന്നതെന്നും അദ്ദേഹത്തിന്റെ അവിഹിത ബന്ധങ്ങളെ കുറിച്ച് സഹോദരന്‍ ഷമാസ് പറഞ്ഞു തന്നിരുന്നതെന്നും ആലിയ പങ്കുവച്ചു