KeralaNews

‘നിനക്ക് പാലുണ്ടോ പെണ്ണെ, പ്രസവിച്ചപ്പോ വയറു ചാടിയല്ലോ,ആരാ കുളിപ്പിക്കാന്‍ വരുന്നത്’; പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെ കുറിച്ചുള്ള ഡോക്ടറുടെ കുറിപ്പ് വൈറല്‍

പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നത് സ്ത്രീകളെ സംബന്ധിക്കുന്ന വലിയൊരു വെല്ലുവിളി തന്നെയാണ്. പ്രസവശേഷം കുഞ്ഞിന് ലഭിക്കേണ്ട പരിചരണം പോലെ തന്നെയാണ് അമ്മയ്ക്കും ലഭിക്കേണ്ടത്. മാനസികമായ പിന്തുണയും ലഭ്യമാക്കേണ്ടതാണ്. ഇപ്പോള്‍ പെണ്ണിന്റെ പ്രസവകാലത്തിന്റെയും ശുശ്രൂഷയും മൊത്തമായും ചില്ലറയായും ഏറ്റെടുക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ഡോ. അശ്വതി പ്രസൂണിന്റെ കുറിപ്പ്.

അശ്വതിയുടെ കുറിപ്പ്;

1. കുഞ്ഞിന് ഭാരം കുറവാണല്ലോ??
2. നിറം അത്ര ഇല്ലല്ലോ, മഞ്ഞള്‍ തേച്ചു കുളിപ്പിച്ചാല്‍ മതി??
3. നിനക്ക് പാലുണ്ടോ പെണ്ണെ??
4. ആരാ കുളിപ്പിക്കാന്‍ വരുന്നത്, നല്ലോണം തടവി വയറൊക്കെ ഒതുക്കുന്നുണ്ടോ??
5. കൊച്ചിന്റെ പൊക്കിള്‍ എന്താ ഇങ്ങനെ വീര്‍ത്തു പോയത്. അറിയാത്തവര്‍ കുളിപ്പിക്കുന്നത് കൊണ്ടാണ് വെള്ളം കേറി വലുതായത്??
6. പ്രസവിച്ചപ്പോ വയറു ചാടിയല്ലോ??
7. സുഖപ്രസവം ആയോണ്ട് നല്ല സുഖം ആണല്ലേ ??
8. സിസേറിയന്‍ അല്ലെ, നടുവേദന മരിക്കുന്ന വരെയും കാണും ??
9. 5മാസം ആയില്ലേ ഇനി എല്ലാം കൊച്ചിന് കൊടുക്കാം കേട്ടോ. ഉര മരുന്ന് കഴിയുമെങ്കില്‍ എല്ലാ ആഴ്ചയിലും കൊടുക്കണം. ഇല്ലെങ്കില്‍ മലം പോകില്ല, സംസാരിക്കാന്‍ താമസിക്കും ??
10. പ്രസവിച്ചു കഴിഞ്ഞപ്പോള്‍ പെണ്ണ് വീപ്പക്കുറ്റി പോലെയായി ??
11. ഒരു വയസ്സ് കഴിഞ്ഞില്ലേ ഇനി പാലുകുടി നിര്‍ത്താം, ഇപ്പോള്‍ തന്നെ നീയൊരു കോലമായി ??
12. എന്ത് പറഞ്ഞാലും കരച്ചില്‍ തന്നെ. പ്രസവിച്ചു കഴിഞ്ഞാല്‍ പെണ്ണിന് നല്ലത് പറഞ്ഞാലും കരച്ചില്‍ തന്നെ.. വീട് മുടിയാന്‍ വേറെന്ത് വേണം ??

.

13. നേരം വെളുത്തിട്ടും ഉറക്കം എണീക്കാന്‍ ആയില്ലേ…കൊച്ചുണ്ടെന്നു പറഞ്ഞു ഇങ്ങനേം കിടന്നുറങ്ങാമോ ??
14. സിസേറിയന്‍ ആണെങ്കില്‍ എല്ലാര്‍ക്കും നടു വേദന ഉള്ളതാണ്. എന്നും പറഞ്ഞു എപ്പഴും കിടക്കണോ ??
15. സുഖപ്രസവത്തില്‍ നടു വേദന ഒന്നും വരില്ല, ഇത് ജോലി ചെയ്യാന്‍ വയ്യാത്തേന്റെ അടവാണ്. നമ്മളും രണ്ട് പെറ്റതല്ലേ ??
16. ഇവളുടെ കൂടെ പെറ്റ പെണ്ണ് വീട്ടിലെ ജോലിയെല്ലാം ഒറ്റയ്ക്കാ ചെയുന്നത്. ഇവള്‍ക്ക് എന്താ പറ്റില്ലേ ??
17. കൊച്ചിന് രണ്ടു വയസായില്ലേ ഇനി അടുത്ത കൊച്ച് എപ്പഴാ… ഇപ്പോള്‍ ആണേല്‍ രണ്ടും ഒന്നിച്ചങ്ങു വളര്‍ന്നോളും ??
18. കൊച്ചുങ്ങള്‍ രണ്ടായില്ലേ, പ്രസവം നിര്‍ത്തിയോ ??
19. രണ്ടും പെണ്ണാണല്ലോ, അച്ഛനും അമ്മയ്ക്കും പണി ആയല്ലോ ??
20. രണ്ടും ആണ്‍കുട്ടികള്‍ ആയത്കൊണ്ട് പാട് പെടേണ്ട കാര്യമില്ല??
21. കൊച്ചു ഭയങ്കര കുരുത്തകേടാണല്ലോ.. ഒന്നും പറഞ്ഞു കൊടുക്കാറില്ലേ??

22. കൊച്ചു പാവമാണല്ലോ കുരുത്തക്കേട് ഒന്നുമില്ല.. പിള്ളേരായാല്‍ കുറച്ചു കുരുത്തക്കേട് വേണം കേട്ടോ ??
പ്രസവിച്ചു കഴിഞ്ഞാല്‍ ഓരോ പെണ്‍കുട്ടികളും ഈ പറഞ്ഞതില്‍ കുറച്ചെങ്കിലും ഒരുവട്ടമെങ്കിലും കേട്ടുകാണും. ഇതൊക്കെ പറയുന്നവര്‍ക്ക് എന്ത് സുഖം കിട്ടുമോ ആവോ ?? എല്ലാ പെണ്‍കുട്ടികളും ഒരുപോലെയല്ല. പ്രസവശേഷമുള്ള ഹോര്‍മോണ്‍ വ്യതിയാനം ഓരോരുത്തരിലും വ്യത്യാസപ്പെട്ടിരിക്കും.. നല്ലതായാലും മോശമായാലും ഉള്‍ക്കൊള്ളാന്‍ പ്രയാസമാണ്.3 മാസം സ്വന്തം അമ്മയുടെ രാജകീയ പരിചരണത്തിന് ശേഷം തിരികെ വന്നു ഓരോന്നും സ്വന്തമായി ചെയുമ്പോള്‍ ഉണ്ടാകുന്ന മാനസികവിഷമം… കൂടെ ഇമ്മാതിരി ഓരോ പറച്ചിലുകള്‍….

ഇതൊക്കെയാണ് postpartum depression എന്ന അവസ്ഥയിലേക്ക് ഓരോ പെണ്ണിനേയും എത്തിക്കുന്നത്. മനസിന്റെ പിടി വിട്ടാല്‍ ഒരു പക്ഷെ ആത്മഹത്യയോ കൊലപാതകമോ ഒക്കെ ചെയ്യാന്‍ അവള്‍ മുതിരും.
പ്രസവ ശേഷം ശാരീരിക പരിഗണനയേക്കാള്‍ ഓരോ പെണ്ണിനും ആവശ്യം മാനസിക പരിഗണനയും സുരക്ഷിതത്വവുമാണ്.
നഷ്ടം നമ്മുടേത് മാത്രമാണ്… ഒരമ്മയും ഒരിക്കലും സ്വന്തം കുഞ്ഞിനെ നേരായ മനസോടെ ഇരിക്കുമ്പോള്‍ കൊല്ലാന്‍ ശ്രമിക്കില്ല??????
നബി:കുറ്റവാളികളും ഉണ്ടാകാം. പക്ഷെ എല്ലാവരും അങ്ങനെ ആയിരിക്കില്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button