വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍; അമ്മ കസ്റ്റഡിയില്‍

പാലക്കാട്: വാളയാറില്‍ നവജാത ശിശുവിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ദേശീയപാതയില്‍ ചുള്ളിമടപേട്ടേക്കാടാണ് സംഭവം. കുറ്റിക്കാട്ടില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ് കുഞ്ഞിനെ കിടത്തിയിരുന്നത്.

കരച്ചില്‍ കേട്ട നാട്ടുകാരാണ് കുഞ്ഞിനെ ആദ്യം കണ്ടെത്തിയത്. അതേസമയം, കുഞ്ഞിന്റെ അമ്മയെന്ന് കരുതുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

പെരുമ്പാവൂരിൽ നിന്ന് അങ്കമാലി പൊലീസാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്. പശ്ചിമ ബംഗാൾ സ്വദേശിനിയാണ് യുവതിയെന്നാണ് വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News