തൃശൂരില്‍ കൊറോണ സംശയിച്ച് ഡോക്ടറേയും ഭാര്യയേയും ഫ്‌ളാറ്റില്‍ പൂട്ടിയിട്ടു; റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറസ്റ്റില്‍

തൃശൂര്‍: തൃശൂരില്‍ കൊറോണ വൈറസ് ബാധ സംശയിച്ചു ഡോക്ടറെയും ഭാര്യയെയും റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഫ്‌ളാറ്റിനുള്ളില്‍ പൂട്ടിയിട്ടു. തൃശൂര്‍ മുണ്ടുപാലത്താണു സംഭവം. പ്രാഥമിക പരിശോധനയില്‍ ഡോക്ടര്‍ക്കും ഭാര്യക്കും കൊറോണ ഇല്ലെന്നു സ്ഥിരീകരിച്ചു.

പൂട്ടിയിട്ടതിന് പുറമെ ഫ്‌ളാറ്റിന്റെ വാതിലില്‍ കൊറോണയെന്ന ബോര്‍ഡ് വയ്ക്കുകയും ചെയ്തു. സൗദിയില്‍ ഡോക്ടറായ മകനെ സന്ദര്‍ശിച്ചു നാട്ടിലെത്തിയതായിരുന്നു ദമ്പതികള്‍.

മുറിക്കുള്ളില്‍ കുടുങ്ങിയ ഡോക്ടര്‍ ഫോണില്‍ വിളിച്ചറിയച്ചതിനെത്തുടര്‍ന്നാണ് പോലീസെത്തി ഇവരെ മോചിപ്പിച്ചത്. ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ അറസ്റ്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News