കോട്ടയത്ത് കൊറോണ നിരീക്ഷണത്തില്‍ ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു

കോട്ടയം: കൊറോണ ബാധ സ്ഥിരീകരിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന നാലുപേരുടെയും ആരോഗ്യനിലയില്‍ പുരോഗതി. റാന്നി ഐത്തല സ്വദേശികളായ വയോധികരായ ദമ്പതികളും ഇവരുടെ അടുത്ത ബന്ധുക്കളായ തിരുവാര്‍പ്പ് ചെങ്ങളം സ്വദേശികളായ യുവദമ്പതികളുമാണ് മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നത്.

യുവദമ്പതികളുടെ നാലര വയസുള്ള മകള്‍ക്ക് രോഗം ബാധിച്ചില്ലെന്ന് നേരത്തെ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതിനിടയില്‍ ഞായറാഴ്ച വൈകുന്നേരം ചെങ്ങളത്തുനിന്ന് ഒരു വയസുള്ള കുട്ടിയെയും റാന്നി പഴവങ്ങാടിയില്‍നിന്ന് 36 വയസുള്ള യുവതിയേയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരുടെ രക്ത, സ്രവ സാന്പിളുകളുടെ പരിശോധനാ ഫലം 48 മണിക്കൂറിനകം ലഭിക്കും. ഞായറാഴ്ച രണ്ടുപേര്‍ കൂടി ഐസലേഷന്‍ വാര്‍ഡില്‍ എത്തിയതോടെ ഇവിടെ കഴിയുന്നവരുടെ എണ്ണം 11 ആയി. രോഗലക്ഷണവുമായി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടുപേരെ ശനിയാഴ്ച ആശുപത്രിയില്‍ നിന്നും വിട്ടയച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News