കൊവിഡ് ഡ്യൂട്ടിക്കിടെ ഡോക്ടറും നഴ്‌സും തമ്മിലടിച്ചു; വീഡിയോ കാണാം

ലക്നൗ: കൊവിഡ് വാര്‍ഡിലെ ഡ്യുട്ടിക്കിടെ ഡോക്ടറും നഴ്സും തമ്മിലടിച്ചു. പോലീസിന്റെ സാന്നിധ്യത്തിലാണ് അസഭ്യ വര്‍ഷവും അടിയും നടന്നത്. ഉത്തര്‍പ്രദേശിലെ രാംപുര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം നടന്നത്.

ഡോക്ടറും നഴ്സും തമ്മില്‍ ഡ്യുട്ടിക്കിടെ വാക്കുതര്‍ക്കമുണ്ടാവുകയും അടിക്കുകയുമായിരുന്നു. പോലീസ് ഇടപെട്ടാണ് രണ്ടുപേരെയും പിടിച്ചുമാറ്റിയത്. ജോലിഭാരവും സമ്മര്‍ദ്ദവുമാണ് നിയന്ത്രണം വിട്ട് പെരുമാറാന്‍ കാരണമെന്ന് ഇരുവരും പറഞ്ഞതായി സിറ്റി മജിസ്ട്രേറ്റ് രാംജിത് മിശ്ര പറഞ്ഞു. താന്‍ ഇരുവരുമായി സംസാരിച്ചുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും മജിസ്ട്രേറ്റ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News