EntertainmentKeralaNews

‘ഇനിയും വേണോ അമ്മാതിരിയുള്ള പ്രണയം’; ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി അഭയ ഹിരൺമയി

കൊച്ചി:മലയാളികൾക്ക് സുപരിചിതയായ ഗായികയാണ് അഭയ ഹിരൺമയി. വളരെ കുറച്ചു സിനിമകളിലെ പാടിയിട്ടുള്ളുവെങ്കിലും തന്റെ വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ അഭയ ഹിരൺമയിക്ക് സാധിച്ചിട്ടുണ്ട്. അഭയ പാടിയ ഗാനങ്ങളെല്ലാം തന്നെ ശ്രദ്ധനേടിയവയാണ്. ഗായിക എന്നതിലുപരി മോഡലായും അവതാരകയായും പ്രേക്ഷകർക്ക് സുപരിചിതയാണ് അഭയ.

സംഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയയെ മലയാള പിന്നണി ഗാന ലോകത്തിന് പരിചയപ്പെടുത്തിയത്. പത്ത് വർഷത്തിലധികം ഗോപി സുന്ദറുമായി ലീവ് ഇൻ റിലേഷനിൽ ആയിരുന്നു അഭയ. അടുത്തിടെയാണ് ഇവർ വേർപിരിഞ്ഞത്. ഇതോടെ അഭയ വാർത്തകളിൽ നിറഞ്ഞിരുന്നു.

എന്നാൽ വേർപിരിയലിന് ശേഷം വന്ന വാർത്തകൾ ഒന്നും മൈൻഡ് ചെയ്യാതെ സ്വന്തം ജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു അഭയ ഹിരൺമയി. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അഭയ, തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം നിരന്തരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

തന്റെ ജീവിതം എങ്ങനെയാകണമെന്ന് വ്യക്തമായ കാഴ്ചപ്പാടുള്ള കരുത്തുള്ള സ്ത്രീയാണ് താനെന്ന് അഭയ ഇതിനകം തെളിയിച്ചിട്ടുണ്ട്. സന്തോഷവും സങ്കടവുമെല്ലാം ഒരുപോലെ ചേർന്ന് പോകുന്നതാണ് തന്റെ ജീവിതമെന്ന് അഭയ ഒരിക്കൽ പറഞ്ഞിരുന്നു.

ജീവിതത്തിൽ സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നതെന്നും നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് തന്റെ ജീവിതം മുന്നോട്ട് പോകുന്നതെന്നും അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ലെന്നുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെ അഭയ ഒരിക്കൽ പറഞ്ഞത്. ഗോപി സുന്ദറുമായി അകന്ന ശേഷമായിരുന്നു ഇത്തരത്തിലൊരു പ്രതികരണം.

ഇപ്പോഴിതാ, പ്രണയത്തെക്കുറിച്ചുള്ള അഭയയുടെ മറ്റൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. താരത്തിന്റെ പോസ്റ്റിന് പുറമെ അതിലെ ഒരു കമന്റും അതിന് നടി നൽകിയ മറുപടിയും വൈറലാകുന്നുണ്ട്

‘പ്രണയമേ ,നീ എന്റെ വായിലെ ഉമിനീര് ആകുക തൊണ്ടക്കുഴിയിലൂടെ അരിച്ചിറങ്ങി എന്റെ ശരീരത്തിലേക്ക് പടരുക. വിയർപ്പായും രക്തതമായും മാറുക,’ എന്നായിരുന്നു അഭയ കുറിച്ചത്. അമ്പലത്തിൽ നിന്നെടുത്ത ചിത്രങ്ങൾക്ക് ക്യാപ്‌ഷനായാണ് അഭയ ഇങ്ങനെ കുറിച്ചത്.

നടി ഭാമ മുതൽ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്തത്. ‘ഇനിയും വേണോ… അമ്മാതിരിയുള്ള… പ്രണയം’ എന്നായിരുന്നു ചിത്രത്തിന് ഒരാളുടെ കമന്റ്. ‘പ്രണയം ഒരാളോട് എന്നില്ല. എല്ലാത്തിനേം പ്രണയിക്കാം എങ്ങനെ വേണമെങ്കിലും’ എന്നാണ് അഭയ അതിന് നൽകിയ മറുപടി. നിരവധി പേരാണ് അഭയയുടെ മറുപടിക്ക് കയ്യടിക്കുന്നത്.

അഭയയുടെ ചിത്രത്തിനും ധാരാളം പേർ കമന്റ് നൽകുന്നുണ്ട്. മാധവിക്കുട്ടിയെ പോലെ ഉണ്ടെന്നാണ് നടി ഭാമ ചിത്രത്തിന് കമന്റ് ചെയ്തത്. ഒരുപാട് പേർ ഇതേ അഭിപ്രായം പങ്കുവച്ചിട്ടുണ്ട്.

അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയപ്പോൾ ഇപ്പോഴത്തെ ജീവിതത്തില്‍ താൻ സന്തോഷവതിയാണെന്നും തന്റെ കരിയറിയാനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും അഭയ പറഞ്ഞിരുന്നു. നിലവിൽ സ്റ്റേജ് പരിപാടികളും മറ്റുമായി തിരക്കിലാണ് അഭയ. തന്റെ പാട്ടു വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവയ്ക്കാറുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button