28.1 C
Kottayam
Sunday, June 7, 2026

‘പാരമ്പര്യമാകാം… എനിക്കും ഭാവിയിൽ ആ അസുഖം വന്നേക്കാം, അത് നേരിടാനുള്ള ധൈര്യം ഇന്ന് എനിക്കുണ്ട്’; മഞ്ജു വാര്യർ

Must read

കൊച്ചി:വളരെ ചെറുപ്പം മുതൽ മലയാളികൾ കാണുകയും അടുത്ത് അറിയുകയും ചെയ്ത നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ട് തന്നെ തങ്ങളുടെ വീട്ടിലെ ഒരു അം​ഗത്തെപ്പോലെയാണ് മലയാളിക്ക് മഞ്ജു വാര്യർ.

മഞ്ജുവിനെ സ്നേഹിക്കുന്നപോലെ മലയാളി മറ്റേതെങ്കിലും ഒരു നടിയെ സ്നേഹിക്കുന്നുണ്ടോയെന്നത് പോലും സംശയമാണ്. അതുകൊണ്ട് തന്നെ വിവാഹത്തോടെ മഞ്ജു വാര്യർ അഭിനയം ഉപേക്ഷിച്ച് പോയപ്പോൾ‌ എല്ലാ സിനിമ പ്രേമിയും പ്രാർഥിച്ചതും അവരുടെ തിരിച്ച് വരവിന് വേണ്ടിയാണ്.

- Advertisement -

വിവാഹ​ശേഷം മഞ്ജുവിന്റെ ചിത്രങ്ങളോ അഭിമുഖങ്ങളോ ഒന്നും പുറത്ത് വന്നിരുന്നില്ല. വളരെ വിരളമായി താരങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ മഞ്ജു മകൾക്കും ഭർത്താവ് ദിലീപിനുമൊപ്പം പങ്കെടുക്കുമായിരുന്നു അത്രമാത്രം.

- Advertisement -

വിവാഹത്തിന് മുമ്പ് വെറും മൂന്ന് വർഷം മാത്രമാണ് മഞ്ജു വാര്യർ സിനിമയിൽ അഭിനയിച്ചത്. ആ മൂന്ന് വർഷം കൊണ്ടാണ് മലയാളികളുടെ മനസിൽ മഞ്ജു ചിര പ്രതിഷ്ഠ നേടിയത്. ഇപ്പോഴിത താൻ ജീവിക്കാനുള്ള കരുത്ത് എങ്ങനെയാണ് സമ്പാദിച്ചതെന്ന് മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്.

- Advertisement -

കൈരളി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ജെ.ബി ജെ​ഗ്ഷൻ എന്ന ജോൺ ബ്രിട്ടാസിന്റെ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മഞ്ജു വാര്യർ വെളിപ്പെടുത്തൽ നടത്തിയത്. ‘അമ്മയുടെ സ്വാധീനം എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും.’

‘അത് നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മളിൽ ഉണ്ടാകും. എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടാവണം പ്രതിസന്ധികൾ വരുമ്പോൾ എങ്ങനെ പുഞ്ചിരിയോടെ നേരിടണമെന്ന് ഞാൻ പഠിച്ചത്.’

‘അവരിൽ നിന്നും എനിക്ക് കിട്ടിയ ​ഗുണമാണത്. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും ഇപ്പോഴും എനിക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ല. പക്ഷെ അതിൽ പരാതിയോ സങ്കടമോ അമ്മയ്ക്കില്ല.’

‘അമ്മ അത്തരം പരാധികൾ പറയാറുമില്ല. പിന്നെ അമ്മ എന്നെക്കാളും തിരക്കിൽ ഇപ്പോൾ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആർട്ട് ഓഫ് ലിവിങിന്റെ പ്രവർത്തനങ്ങളുണ്ട്. അമ്മ ഡാൻസ്, പാട്ട് എന്നിവ പഠിക്കുന്നുണ്ട്.’

‘കൂടാതെ തിരുവാതിരക്കളിയുടെ ഒരു ​ഗ്യാങിലും അമ്മയുണ്ട്. ഇപ്പോൾ വീട്ടിൽ പോകുന്നതിന് മുമ്പ് അമ്മ വീട്ടിൽ ഉണ്ടാകുമോയെന്ന് വിളിച്ച് ചോ​ദിക്കേണ്ട അവസ്ഥയാണ്. അസുഖം വന്ന് പോയതിന് ശേഷം അമ്മ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു ജീവിതം ആസ്വദിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.’

‘അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല.’

‘ചിലപ്പോൾ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതിൽ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാൻ പഠിച്ചു.’

‘കാരണം എന്റെ കൺ മുന്നിൽ അച്ഛനിലും അമ്മയിലും കൂടെ ഞാൻ അത് പഠിച്ചു. ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാൻ കണ്ടുമുട്ടുന്ന സ്ത്രീകൾ എന്നെ സ്വാധീനിക്കാറുണ്ട്’ മഞ്ജു വാര്യർ പറഞ്ഞു.

ജാക്ക് ആന്റ് ജില്ലാണ് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ മഞ്ജു വാര്യർ സിനിമ. അടുത്തിടെ പുറത്തിറങ്ങിയ ആയിഷയിലെ മഞ്ജുവിന്റെ നൃത്തം വലിയ രീതിയിൽ വൈറലായിരുന്നു.

മഞ്ജു വാര്യരരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ആയിഷ ഇൻഡോ-അറബിക് ചിത്രമാണ്. മലയാളത്തിലും അറബിയിലും നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ടൈറ്റിൽ കഥാപാത്രമായ ആയിഷയ്ക്ക് വേണ്ടി മഞ്ജു വാര്യർ അറബി ഭാഷയും പഠിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അടിയുറച്ച കോണ്‍ഗ്രസുകാരന്‍,മറയില്ലാത്ത വിമര്‍ശകന്‍, കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടുപിടിക്കാനായി ഓടിനടന്ന താരപ്രചാരകന്‍, സലിം കുമാറിന്റെ വേര്‍പാട് കോണ്‍ഗ്രസിനും കനത്ത നഷ്ടം

കൊച്ചി: മലയാള സിനിമയിലെ ഭൂരിഭാഗം കലാകാരന്മാരും തങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ പരസ്യമായി തുറന്നുപറയാൻ മടി കാണിച്ച ഒരു കാലഘട്ടമുണ്ടായിരുന്നു. എന്നാൽ അക്കാലത്തും താനൊരു ഉറച്ച കോൺഗ്രസുകാരനാണെന്ന് ലോകത്തോട് വിളിച്ചുപറയാൻ ഒട്ടും മടി കാണിക്കാത്ത...

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

Popular this week