34.4 C
Kottayam
Friday, April 26, 2024

അംഗണവാടി ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസറാകാന്‍ 10 വര്‍ഷം പ്രവൃത്തിപരിചയം വേണോ?- സുപ്രീം കോടതി

Must read

ന്യൂഡൽഹി: അംഗണവാടികളിലെ ജീവനക്കാരിൽ സൂപ്രവൈസർമാരായി സ്ഥാനക്കയറ്റം ലഭിക്കാൻ പത്ത് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണോ എന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അജയ് രസ്തോഗിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട് നിലപാട് ആരാഞ്ഞത്.

സൂപ്പർവൈസർ തസ്തികയിലെ നാല്പത് ശതമാനം അംഗണവാടി ജീവനക്കാരിൽ നിന്നാണ് തിരഞ്ഞെടുക്കുന്നത്. പത്താം ക്ളാസ് പാസ്സായവർക്കും പത്ത് വർഷം അംഗണവാടികളിൽ ജോലിചെയ്തിട്ടുളളവർക്കുമാണ് ഇതിൽ 29 ശതമാനം സീറ്റുകൾ നീക്കിവെച്ചിരിക്കുന്നത്. ബാക്കിയുള്ള പതിനൊന്ന് ശതമാനം സീറ്റുകളിൽ ബിരുദധാരികളെ നിയമിക്കാം എന്നാണ് വ്യവസ്ഥ. ഈ പതിനൊന്ന് ശതമാനം സീറ്റുകളിൽ പ്രവേശനം ലഭിക്കാൻ അംഗണവാടികളിൽ പത്ത് വർഷത്തെ പ്രവൃത്തിപരിചയം നിർബ്ബന്ധമാണോ എന്ന കാര്യത്തിലാണ് സുപ്രീം കോടതി വ്യക്തത തേടിയത്.

സൂപ്പർവൈസർ തസ്തികയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുന്നവർക്ക് ബിരുദം മാത്രമാണ് സർക്കാർ നിശ്ചയിച്ചിരിക്കുന്ന യോഗ്യതയെന്ന് ഹർജിക്കാർക്കുവേണ്ടി ഹാജരായ ശ്രീറാം പറക്കാട്ടിൽ വാദിച്ചു. 2013 ലെ ഭേദഗതിക്ക് ശേഷം അംഗണവാടി ജീവനക്കാരിൽ നിന്ന് സൂപ്പർവൈസർ തസ്തികയിലേക്ക് നിയമിക്കുന്നവർക്ക് പ്രവൃത്തിപരിചയം അനിവാര്യമല്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ അംഗണവാടി ജീവനക്കാർക്കായി മാറ്റിവച്ചിരിക്കുന്ന 40 ശതമാനം സീറ്റുകളിൽ എല്ലാവർക്കും പത്ത് വർഷത്തെ പ്രവൃത്തി പരിചയം അനിവാര്യമാണെന്ന് സംസ്ഥാന സർക്കാരും പി.എസ്.സിയും വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശും പിഎസ്സി ക്ക് വേണ്ടി വിപിൻ നായരും ഹാജരായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week