‘പദവികൾ വരും പോകും, സത്യസന്ധത ശാശ്വതം’; അവിശ്വാസ പ്രമേയത്തിൽ പതറാതെ ദിയ പുളിക്കകണ്ടം; പാലായിൽ ഭരണ അട്ടിമറി!

കോൺഗ്രസ് പിന്തുണ പിൻവലിച്ചു, എൽഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകി; പാലാ നഗരസഭയിൽ പ്രതിസന്ധി

പാല: പാലാ നഗരസഭയില്‍ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതില്‍ പ്രതികരണവുമായി ദിയ ബിനു പുളിക്കക്കണ്ടം. അവിശ്വാസ പ്രമേയത്തെ അംഗീകരിക്കുന്നതായി ദിയ പ്രതികരിച്ചു. ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ടെന്നും അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണെന്നും ദിയ പറഞ്ഞു.

‘ജനാധിപത്യവിധിയെ ഞാന്‍ പൂര്‍ണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങള്‍ വിനയപൂര്‍വ്വം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ക്കും അതിനെ പിന്തുണച്ചവര്‍ക്കും സാധിച്ചിട്ടില്ല. അതില്‍ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല, മൂല്യങ്ങളാണ്’, ദിയ പ്രസ്താവനയില്‍ പറഞ്ഞു.

പദവികള്‍ വരും, പോകും. എന്നാല്‍ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് താന്‍ ഇനിയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുകയെന്നും പാലായിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ദിയ വ്യക്തമാക്കി.

ജനാധിപത്യത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യവും ബഹുമാനവുമുണ്ട്. അവിശ്വാസ പ്രമേയവും ജനാധിപത്യത്തിന്റെ അംഗീകൃതമായ ഒരു സംവിധാനമാണ്. ആ ജനാധിപത്യവിധിയെ ഞാന്‍ പൂര്‍ണ ബഹുമാനത്തോടെ സ്വീകരിക്കുന്നു. അതോടൊപ്പം, പാലായിലെ ജനങ്ങളോട് ചില കാര്യങ്ങള്‍ വിനയപൂര്‍വ്വം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ അഴിമതി, പൊതുപണം ദുരുപയോഗം, കൈക്കൂലി, സ്വജനപക്ഷപാതം, സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനം, നിയമവിരുദ്ധ പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട ഒരു ആരോപണം പോലും ഉണ്ടായിരുന്നില്ല. മാത്രമല്ല, വസ്തുതാപരമായ ഒരു ആരോപണം പോലും തെളിയിക്കാനോ ഉന്നയിക്കാനോ അവിശ്വാസ പ്രമേയം കൊണ്ടുവന്നവര്‍ക്കും അതിനെ പിന്തുണച്ചവര്‍ക്കും സാധിച്ചിട്ടില്ല. അതില്‍ എനിക്ക് ആത്മവിശ്വാസവും അതിലേറെ അഭിമാനവുമുണ്ട്.

ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ചുമതലയേറ്റ ആദ്യ ദിവസം മുതല്‍ ഞാന്‍ മനസ്സില്‍ സൂക്ഷിച്ച ഒരേയൊരു വിശ്വാസം ഇതായിരുന്നു – പൊതുപദവി ഒരു അധികാരമല്ല; ജനങ്ങള്‍ ഏല്‍പ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമാണ്. എന്റെ ഓരോ തീരുമാനവും നിയമത്തിന്റെയും സുതാര്യതയുടെയും പൊതുതാല്‍പര്യത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു. എല്ലാ തീരുമാനങ്ങളും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ടാകണമെന്നില്ല. എന്നാല്‍ ജനപ്രിയമായ തീരുമാനങ്ങളേക്കാള്‍ ശരിയായ തീരുമാനങ്ങള്‍ എടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഈ അവസരത്തില്‍ നഗരസഭയിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. അവരുടെ ആത്മാര്‍ത്ഥ സേവനമാണ് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. അതോടൊപ്പം, എല്ലാ പ്രതിസന്ധികളിലും എന്നില്‍ വിശ്വാസമര്‍പ്പിച്ച് ഒപ്പം നിന്ന സഹപ്രവര്‍ത്തകരായ കൗണ്‍സിലര്‍മാര്‍ക്കും എന്റെ നന്ദി രേഖപ്പെടുത്തുന്നു.

ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ എടുത്ത തീരുമാനത്തെ ഞാന്‍ ജനാധിപത്യ മര്യാദയോടെ സ്വീകരിക്കുന്നു. എന്നാല്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ എന്റെ പൊതുപ്രവര്‍ത്തനം തുടരും. സത്യസന്ധത, സുതാര്യത, നിയമവാഴ്ച, ജനങ്ങളുടെ താല്‍പര്യം എന്നീ മൂല്യങ്ങളില്‍ ഞാന്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല. പൊതുജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ യുവാവിനും യുവതിക്കും ഞാന്‍ ഒരു സന്ദേശം നല്‍കാന്‍ ആഗ്രഹിക്കുന്നു. പൊതുജീവിതത്തിലെ ഏറ്റവും വലിയ ശക്തി അധികാരമല്ല; മൂല്യങ്ങളാണ്.

പദവികള്‍ താല്‍ക്കാലികമാണ്. മൂല്യങ്ങള്‍ ശാശ്വതമാണ്. ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ പൊതുപദവിയെ ഞാന്‍ ഒരിക്കലും അധികാരമായി കണ്ടിട്ടില്ല. അത് ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച വിശ്വാസത്തിന്റെ ഉത്തരവാദിത്വമായാണ് ഞാന്‍ കണ്ടത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനാണ് എന്റെ ഓരോ ചുവടും. ഈ ഹ്രസ്വകാല സേവനത്തിനിടെ എനിക്ക് മാര്‍ഗനിര്‍ദേശവും പിന്തുണയും നല്‍കിയ പാലായിലെ ജനങ്ങള്‍ക്കും, ഗുരുതുല്യരായ മുതിര്‍ന്ന നേതാക്കള്‍ക്കും, നഗരസഭാ ജീവനക്കാര്‍ക്കും, മാധ്യമ സുഹൃത്തുകള്‍ക്കും, എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

പാലായുടെ വികസനം ഒരു വ്യക്തിയുടെയോ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയോ മാത്രം വിഷയമല്ല. അത് നമ്മുടെ നാടിന്റെ പൊതുതാല്‍പര്യമാണ്. പദവികള്‍ വരും, പോകും. എന്നാല്‍ സത്യസന്ധതയും മൂല്യങ്ങളും ജനങ്ങളോടുള്ള പ്രതിബദ്ധതയും ശാശ്വതമാണ്. ആ മൂല്യങ്ങളോടൊപ്പം തന്നെയാണ് ഞാന്‍ ഇനിയും പൊതുരംഗത്ത് പ്രവര്‍ത്തിക്കുക. പാലായിലെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണയ്ക്കും ഒരിക്കല്‍ക്കൂടി എന്റെ ഹൃദയം നിറഞ്ഞ നന്ദി.

യുഡിഎഫ് ഭരണത്തിലുള്ള പാലാ നഗരസഭയുടെ അധ്യക്ഷ ദിയ പുളിക്കകണ്ടത്തിനെതിരെ ഇടതുപക്ഷമാണ് അവിശ്വാസം കൊണ്ടുവന്നത്. അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അവിശ്വാസം പാസായത്. വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും വിമതയായി വിജയിച്ച മായാ രാഹുലും എല്‍ഡിഎഫ് അവിശ്വാസത്തെ പിന്തുണക്കുകയായിരുന്നു.

ലിസി കുട്ടി മാത്യു, ബിജു മാത്യൂസ്, ടോണി തൈപ്പറമ്പില്‍, രജിത പ്രകാശ്,എന്നിവരാണ് വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയത്. റിയ ചീരാംകുഴി, സെബാസ്റ്റ്യന്‍ പനക്കല്‍ എന്നീ കോണ്‍ഗ്രസ് അംഗങ്ങള്‍ ഹാജരായില്ല. കേരള കോണ്‍ഗ്രസിന്റെ മൂന്ന് അംഗങ്ങളായ സോണിയ ചിറ്റേട്ട്, ബിജു വരിക്കാനി, സിജി ടോണി എന്നിവരും മാണി.സി. കാപ്പന്റെ പാര്‍ട്ടിയായ കെ.ഡി.പിയിലെ പ്രിന്‍സി സണ്ണിയും ഹാജരായിരുന്നില്ല.

പാലാ നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും കേവലഭൂരിപക്ഷം ഇല്ലാതെ വന്നതോടെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളായി മത്സരിച്ച ബിനു പുളിക്കകണ്ടവും മകള്‍ ദിയാ ബിനു പുളിക്കകണ്ടവും ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടവും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആദ്യ ടേമില്‍ ചേയര്‍പേഴ്‌സണ്‍ സ്ഥാനം ദിയയ്ക്ക് നല്‍കുകയായിരുന്നു.

ദിയ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയുമായി ചേര്‍ന്ന് ഭരണം നടത്താനില്ലെന്നാണ് ആറോളം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നിലപാട്. ഭരണത്തിനെതിരെ കോണ്‍ഗ്രസ് അംഗങ്ങളുടെ എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ തീരുമാനിച്ചത്. യുഡിഎഫിനുള്ളിലെ ആഭ്യന്തര പ്രതിസന്ധിയും കലഹവും മുന്‍നിര്‍ത്തിക്കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നഗരസഭാധ്യക്ഷ ദിയാ ബിനു ഉള്‍പ്പെടുന്ന സ്വതന്ത്ര കൂട്ടായ്മയോട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുലും ഇടഞ്ഞതോടെയാണ് പാലാ നഗരസഭയില്‍ ഭരണപക്ഷത്ത് വിള്ളലുണ്ടായത്.

English SummaryFollowing her ouster as the Chairperson of Pala Municipality after a no-confidence motion was passed against her, Diya Binu Pulikkakandam responded with resilience, stating that she fully respects the democratic verdict. Diya highlighted that those who brought and supported the no-confidence motion failed to prove a single allegation against her tenure. Emphasizing that positions come and go, she affirmed that honesty, core values, and commitment to the public remain permanent, adding that she will now focus on her higher studies.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News