കൊച്ചി: ഹൈക്കോടതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് ദമ്പതികള്‍. ആലുവയിലെ ആംബുലന്‍സ് ഡ്രൈവര്‍ വിനുവും ഭാര്യ ബിന്‍സിയുമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വിഷം കഴിച്ചാണ് ജീവനൊടിക്കാന്‍ ശ്രമിച്ചത്. കോടതിക്ക് മുന്നില്‍ ആംബുലന്‍സില്‍ ആയിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ഇയാള്‍ സുഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും അറിയിച്ച ശേഷമാണ് ദമ്പതികള്‍ ഹൈക്കോടതി മുമ്പില്‍ എത്തിയത്.
സന്ദേശം ലഭിച്ചതോടെ പോലീസ് ദമ്പതികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഒടുവില്‍ ഹൈക്കോടതിക്ക് മുന്നില്‍ വെച്ച് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു ജഡ്ജിക്കും എതിരെ ഉള്ള ഒരു ആത്മഹത്യ കുറിപ്പ് ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. മുന്‍ സുഹൃത്ത് നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങള്‍. ആലുവയിലുള്ള ഒരു ജഡ്ജിയുടെ പേരാണ് ആത്മഹത്യക്കുറിപ്പില്‍ എഴുതിയിട്ടുള്ളത്.
ദമ്പതികളുമായി ബന്ധപ്പെട്ട ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. ഇത് വ്യാജമാണെന്ന് ആരോപിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വ്യാജപരാതിക്ക് പോലീസും പരാതിക്കാരന്റെ ബന്ധുവായ ജഡ്ജിയും കൂട്ടുനില്‍ക്കുന്നുവെന്ന് ഇവര്‍ ആരോപിച്ചു. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുകയാണ്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 15 പവന്‍ ആവശ്യപ്പെട്ടു തുടങ്ങിയ ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇവര്‍ തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പില്‍ ജഡ്ജിക്കെതിരേയും പോലീസിനുമെതിരേയുമുള്ള പരാമര്‍ശങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇവര്‍ ആംബുലന്‍സില്‍ നിന്ന് ചിത്രീകരിച്ചിരുന്നു. ഇതും പുറത്തുവന്നിട്ടുണ്ട്.
പരാതിക്കാരായായ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച വിനുവിന്റെ സുഹൃത്താണെന്നാണ് വിവരം. പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. പിന്നീടാണ് യുവാവിനെതിരേ പീഡനപരാതിയുമായി രംഗത്തെത്തിയത്. വ്യാജകേസാണെന്ന് അറിഞ്ഞിട്ടും പോലീസ് ഇതിനുകൂട്ടുനിന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ട്. പോലീസുകാരുടെ അടക്കം പേരുവിവരങ്ങളും കുറിപ്പില്‍ പറയുന്നു. പരാതിക്കാരിയുമായി ദീര്‍ഘകാലം ബന്ധമുണ്ടെന്നതിന് തെളിവായി നിരവധി ചിത്രങ്ങളും ആംബുലന്‍സില്‍ വെച്ചിട്ടുണ്ട്. വിഷം കഴിച്ച ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.
തന്നെ സ്‌നേഹം നടിച്ചു ചതിച്ചുവെന്ന് അടക്കം വിനു ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. പൊതു സമൂഹമോ ഈ ഭൂമിയില്‍ ഞങ്ങളുടെ കുഞ്ഞിനെ എങ്കിലും ജീവിക്കാന്‍ അനുവദിക്കുമോ… ജനങ്ങള്‍ നല്‍കിയ ഈ ആംബുലന്‍സില്‍ തന്നെ ആവട്ടെ ഞങ്ങളുടെ അവസാന യാത്രയും ബഹുമാനപ്പെട്ട ഹൈക്കോടതിക്ക് മുന്നിലുള്ള ഞങ്ങളുടെ അപേക്ഷ ഞങ്ങളുടെ മരണ ശേഷമെങ്കിലും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു… ജനങ്ങള്‍ നല്‍കിയ ഈ ആംബുലന്‍സില്‍ തന്നെ ജീവന്‍ ഒടുക്കുകയാണെന്നാണ് കുറിച്ചാണ് ഇവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
English SummaryIn a shocking incident in front of the Kerala High Court, a couple attempted suicide inside an ambulance by consuming poison. The husband, an ambulance driver, and his wife were immediately rushed to the Ernakulam General Hospital by police personnel on duty. A suicide note was recovered from the vehicle, raising serious allegations against certain police officers and a judge. The note indicates that the extreme step was taken due to distress over a harassment case filed by the husband’s former female friend.


