കൊച്ചി:ബാലതാരമായി മലയാള സിനിമയില്‍ എത്തി മലയാളികളുടെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്ന മുഖങ്ങളില്‍ ഒന്നാണ് കാവേരിയുടേത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലൂടെയാണ് ബാലതാരമായി കാവേരി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. മലയാളികള്‍ക്കെല്ലാം പ്രിയങ്കരിയായ നടിയാണ് കാവേരി. കണ്ണാംതുമ്പി പോരാമോ എന്ന ഗാനത്തിലെ ബാലതാരമായുള്ള കാവേരിയുടെ അഭിനയം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ തന്റെ സാന്നിധ്യം അറിയിച്ച കാവേരി ഉദ്യാനപാലകന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തിയിരുന്നു.
തമിഴിലും തെലുങ്കിലും കന്നടയിലും മികച്ച ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്ത ശേഷം വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന കലാഭവന്‍ മണി ചിത്രത്തില്‍ ഏറെ ശ്രദ്ധേയമായ വേഷത്തിലാണ് താരം തിരിച്ചെത്തിയത്. ചമ്പക്കുളം തച്ചന്‍, ഗുരു, ഉദ്യാനപാലകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ കാവേരി നായികയായും പ്രധാന വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക് സിനിമകളിലും സജീവമായിരുന്നു.
പക്ഷെ നായികയായി അധികം സിനിമകള്‍ മലയാളത്തില്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. നായികയായി നല്ല സിനിമകളുടെ ഭാഗമാകാന്‍ ഞാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. അന്ന് എനിക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നും പക്ഷെ അത് അന്നത്തെ ഒരു പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോള്‍ കാവേരി തുറന്ന് പറയുന്നത്. നടിയുടെ വാക്കുകളിലേക്ക്. ദിവ്യ ഉണ്ണിയാണ് തന്റെ വേഷങ്ങള്‍ തട്ടിയെടുത്ത് എന്നാണ് കാവേരി പറയുന്നത്. അന്ന് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത് എന്നും എന്നാല്‍ ആ ചിത്രങ്ങളുടെ അഡ്വാന്‍സ് വരെ നല്‍കിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളില്‍ നിന്നും മാറ്റുകയായിരുന്നുവെന്നാണ് കാവേരി പറയുന്നത്.
ഇന്നും ഏവരും ഇഷ്ടപെടുന്ന ‘കഥാനായകന്‍’. എന്ന ചിത്രത്തില്‍ ആദ്യം നായികയായി വിളിച്ചിരുന്നത് തന്നെ ആയിരുന്നു എന്നും, അങ്ങനെ അഡ്വാന്‍സും വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോഴാണ് അറിയുന്നത് ആ റോള്‍ ദിവ്യ ഉണ്ണിക്കാണ്. അന്ന് താന്‍ കുറെ കരഞ്ഞുവെന്നും നടി പറയുന്നു. അതുമാത്രമല്ല മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം വര്‍ണ്ണപകിട്ടിലും ഇത് തന്നെ സംഭവിച്ചു. ആ ചിത്രത്തിനും അഡ്വാന്‍സ് ലഭിച്ചു. പക്ഷെ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. അന്നും ഒരുപാട് വിഷമിച്ചു.
പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടു മുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും കാവേരി പറഞ്ഞു
ഒരു നായികയായി മലയാളത്തില്‍ നല്ല സിനിമകള്‍ ചെയ്യാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ തനിക്ക് അന്ന് മികച്ച അവസരങ്ങള്‍ ലഭിച്ചിരുന്നു എന്നും പക്ഷെ അത് അന്നത്തെ ഒരു പ്രമുഖ നടി തട്ടിയെടുത്തെന്നുമാണ് ഇപ്പോള്‍ കാവേരി തുറന്ന് പറയുന്നത്. നടിയുടെ വാക്കുകളിലേക്ക്. ദിവ്യ ഉണ്ണിയാണ് തന്റെ വേഷങ്ങള്‍ തട്ടിയെടുത്ത് എന്നാണ് കാവേരി പറയുന്നത്.
അന്ന് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ പല ചിത്രങ്ങളിലും നായികയായി തന്നെയായിരുന്നു വിളിച്ചിരുന്നത് എന്നും എന്നാല്‍ ആ ചിത്രങ്ങളുടെ അഡ്വാന്‍സ് വരെ നല്‍കിയ ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ ആ ചിത്രങ്ങളില്‍ നിന്നും മാറ്റുകയായിരുന്നു വെന്നാണ് കാവേരി പറയുന്നത്. ഇന്നും മിനിസ്‌ക്രീനില്‍ സൂപ്പര്‍ ഹിറ്റായ രാജസേനന്‍ സംവിധാനം ചെയ്ത് ജയറാമിനെ നായകനാക്കി ഒരുക്കിയ ചിത്രം കഥാനായകന്‍ എന്ന ചിത്രത്തില്‍ ആദ്യം നായികയായി വിളിച്ചിരുന്നത് തന്നെ ആന്നു.
അങ്ങനെ അഡ്വാന്‍സും വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോഴാണ് അറിയുന്നത് ആ റോള്‍ ദിവ്യ ഉണ്ണിക്കാണ്. അന്ന് താന്‍ കുറെ കരഞ്ഞുവെന്നും നടി പറയുന്നു. അതുമാത്രമല്ല മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം വര്‍ണ്ണപകിട്ടിലും ഇത് തന്നെ സംഭവിച്ചു. ആ ചിത്രത്തിനും അഡ്വാന്‍സ് ലഭിച്ചു. പക്ഷെ ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിയുന്നു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. അന്നും ഒരുപാട് വിഷമിച്ചു.
അതിനു ശേഷവും ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയായി വിളിച്ചു. അതും അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയെന്നും കാവേരി പറയുന്നു ഈ ചിത്രങ്ങളിലൊക്കെ എന്നെ ആരാണ് ഒതുക്കിയതെന്ന് എനിക്കറിയില്ല പക്ഷെ പിന്നീടങ്ങോട്ട് ഞാന്‍ സഹ നടിയുടെ ലേബലില്‍ ഒതുക്കപ്പെടുകയായിരുന്നു എന്നും കാവേരി പറയുന്നു.
2010ല്‍ നീണ്ട നാളത്തെ പ്രണയത്തിന് ശേഷം തെലുങ്ക് സിനിമ സംവിധായകന്‍ സൂര്യ കിരണുമായി കാവേരി വിവാഹിത ആകുന്നത്. ശേഷം അതികം വൈകാതെ ആ ബന്ധം വേര്‍പിരിഞ്ഞു. കാവേരിക്ക് എതിരെ ഭര്‍ത്താവ് സൂര്യകിരണ്‍ കരഞ്ഞു കൊണ്ടു പറയുന്ന വീഡിയോ ഒക്കെ അടുത്തിടെ വൈറല്‍ ആയി മാറിയിരുന്നു.