29.4 C
Kottayam
Saturday, June 6, 2026

താരപുത്രനെ താരമാക്കണം; രാം ചരണിന്റെ മുഖത്തും പ്ലാസ്റ്റിക് സർജറി? ചിത്രങ്ങൾ വൈറൽ

Must read

ഹൈദരാബാദ്‌:തെലുങ്ക് സിനിമയിൽ ഇന്ന് താരമൂല്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്ന നടനാണ് രാം ചരൺ. മ​ഗധീര എന്ന തെലുങ്ക് സിനിമ മലയാളത്തിൽ മൊഴി മാറ്റിയെത്തിയതിന് ശേഷമാണ് മലയാളികൾ രാം ചരണിനെ ശ്രദ്ധിക്കാൻ തുടങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് രാജമൗലിയായിരുന്നു. സൂപ്പർ ​ഹിറ്റായ സിനിമയിലൂടെ രാം ചരൺ കേരളത്തിലും തരം​ഗമായി.

പിന്നീട് വന്ന നടന്റെ സിനിമകളൊന്നും മലയാളത്തിൽ ജനപ്രീതി നേടിയില്ല. എന്നാൽ ഒടുവിൽ പുറത്തിറങ്ങിയ ആർആർആർ എന്ന സിനിമ വൻ ഹിറ്റായി. ഇന്ന് ആ​ഗോള തലത്തിൽ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് രാം ചരൺ.

- Advertisement -

രാജ മൗലി തന്നെയാണ് നടന് ഈ ഹിറ്റും സമ്മാനിച്ചിരിക്കുന്നത്. ജൂനിയർ എൻടിആറആണ് സിനിമയിലെ മറ്റൊരു നായകൻ‌. സിനിമയിലൂടെ ആ​ഗോള പ്രശസ്തി കൈ വരിച്ച രണ്ട് താരങ്ങളും ഇന്ന് ആ​ഗോള വേദികളിലും തിളങ്ങുന്നു.

- Advertisement -
RAM CHARAN

രാം രാം ചരണിനെ സംബന്ധിച്ച് ഇത് വ്യക്തി ജീവിതത്തിലും സന്തോഷങ്ങളുടെ കാലമാണ്. നടന്റെ ഭാര്യ ഉപാസന കാമിനേനി ​ഗർഭിണിയാണ്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ഇരുവർക്കും കുഞ്ഞ് പിറക്കാൻ പോവുന്നത്. കുഞ്ഞിനെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ് താര ദമ്പതികളും കുടുംബവും.

Ram Charan

രാം ചരണിന്റെ പഴയ ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലാവുന്നത്. പഴയ ഫോട്ടോയിൽ നിന്നും വലിയ വ്യത്യാസം രാം ചരണിന്റെ മുഖത്തിനുണ്ട്. നടൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ടെന്നാണ് ചില തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്.

Ram Charan

പ്രിയങ്ക ചോപ്ര, സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങൾ അഭിനയിച്ച സിനിമ പൂർണ പരാജയമായി. എന്നാൽ ഈ സമയത്ത് തന്റെ മുഖ സൗന്ദര്യം കൂട്ടാൻ രാം ചരൺ തീരുമാനിച്ചത്രെ. മുംബൈയിൽ വെച്ച് നടൻ പ്ലാസ്റ്റിക് സർജറി ചെയ്തെന്നാണ് അന്ന് പുറത്ത് വന്ന വിവരം. ബോളിവുഡിലെ ചിലരിൽ നിന്നും ഇതിന് നടന് ഉപദേശവും ലഭിച്ചത്രെ.

- Advertisement -

മുമ്പത്തേക്കാളും സ്റ്റെെലിഷാണ് രാം ചരണിന്ന്. കഴിഞ്ഞ ദിവസം രാം ചരണിന്റെ കസിൻ കൂടിയായ അല്ലു അർജുന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടന്റെയും ഇന്നത്തെയും അന്നത്തെയും ലുക്കിൽ വലിയ വ്യത്യാസമുണ്ട്. സമ്പന്നരാണ് രാ ചരണും അല്ലുവും.

തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖരാണ് ചിരഞ്ജീവിയും കുടുംബവും. ആർആർആറിൽ അഭിനയിക്കാൻ 45 കോടി രൂപയാണ് രാം ചരൺ കൈ പറ്റിയതെന്നാണ് വിവരം. 1300 കോടി രൂപയ്ക്കടുത്താണ് രാം ചരണിന്റെ ആസ്തി. ഇതിന് പുറമെ അച്ഛൻ ചിരഞ്ജീവിയുടെ സമ്പാദ്യവും രാം ചരണിനെ ധനികനാക്കുന്നു.

നടന്റെ ഭാര്യ ഉപാസനയും പണക്കാരിയാണ്. ആർആർആറിന് ശേഷം രാം ചരണിന്റെ ഒരു സിനിമയും റിലീസ് ചെയ്തിട്ടില്ല. നടന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

ആന്ധ്രയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് നേരെ കല്ലേറ്; ലോക്കോ പൈലറ്റിന് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയര്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ട്രെയിനുകളുടെയും ജീവനക്കാരുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം.ന്യൂഡല്‍ഹിയില്‍ നിന്ന്...

വയനാട്ടിൽ നാളെ റെഡ് അലർട്ട്; മേപ്പാടിയിൽ കർശന നിയന്ത്രണങ്ങൾ, റിസോർട്ടുകളും ഹോംസ്റ്റേകളും അടച്ചിടാൻ ഉത്തരവ്

കൽപ്പറ്റ: സംസ്ഥാനത്ത് കാലവർഷം അതീവ കനക്കുന്ന പശ്ചാത്തലത്തിൽ വടക്കൻ മലയോര ജില്ലയായ വയനാട്ടിൽ നാളെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത പ്രകൃതിദുരന്ത സാധ്യതകൾ നിലനിൽക്കുന്ന ഈ പ്രത്യേക...

പെരുമ്പാവൂരിലെ പരസ്യ ലഹരി ഉപയോഗം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ; മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ, മാതൃകയായി താരം

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ പൊതുസ്ഥലത്ത് വെച്ച് അതീവ ഭീതിജനകമായ രീതിയിൽ പരസ്യമായി മാരക ലഹരിമരുന്ന് ഉപയോഗിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തി പ്രമുഖ നടൻ ഉണ്ണി മുകുന്ദൻ. തദ്ദേശീയമായി രൂപീകരിച്ച ‘പെരുമ്പാവൂർ...

Popular this week