29.4 C
Kottayam
Saturday, June 6, 2026

മാരുതി പണി തുടങ്ങി; ജിംനി ഉല്‍പ്പാദനം ഏപ്രിലിൽ ആരംഭിക്കും

Must read

മുംബൈ:കാലങ്ങൾ നീണ്ട സസ്പെൻസിനും കാത്തിരിപ്പിനും ശേഷം ഒടുവിൽ ജനുവരി 12 -ന് 2023 ഓട്ടോ എക്‌സ്‌പോയിൽ മാരുതി സുസുക്കി തങ്ങളുടെ ഫൈവ് ഡോർ ജിംനി വെളിപ്പെടുത്തി. ഈ വർഷം മെയ് മാസത്തിൽ വാഹനം വിൽപ്പനയ്‌ക്കെത്തും.

ഐക്കണിക്ക് എസ്‌യുവിയുടെ ബുക്കിംഗ് നടന്നുകൊണ്ടിരിക്കുകയാണ്, ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, മാരുതിയുടെ സബ്-ഫോർ-മീറ്റർ ഓഫ്-റോഡറിന്റെ നിർമ്മാണത്തെയും അലോക്കേഷനേയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

മാരുതി പണി തുടങ്ങി; ജിംനി പ്രൊഡക്ഷൻ ഏപ്രിലിൽ ആരംഭിക്കും

മാരുതി ഏപ്രിലിൽ ജിംനിയുടെ ഉത്പാദനം ആരംഭിക്കുമെന്നും പ്രതിവർഷം ഒരു ലക്ഷം യൂണിറ്റുകളുടെ പ്രൊഡക്ഷനാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിൽ 66 ശതമാനം ആഭ്യന്തര വിൽപ്പനയ്‌ക്കായി മാരുതി നീക്കിവയ്ക്കുകയും ബാക്കി എക്സ്പോർട്ടിനായി നീക്കിവെക്കുകയും ചെയ്യും. പ്രതിമാസം ഏകദേശം 7,000 യൂണിറ്റുകൾ ഇന്ത്യൻ വിപണിയിൽ ഉൽപ്പാദിപ്പിക്കാനാണ് മാരുതി സുസുക്കി ലക്ഷ്യമിടുന്നത്.

- Advertisement -

- Advertisement -

ഓഫ്-റോഡറിനായി മാരുതി സുസുക്കി ഇതിനകം 22,000 -ലധികം ബുക്കിംഗുകൾ നേടിയതിനാൽ ജിംനിയോടുള്ള ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യം ഇതിൽ നിന്ന് വ്യക്തമാണ്. ജിംനി മൊത്തം നാല് വേരിയന്റുകളിൽ ലഭ്യമാണ്, എന്നിരുന്നാലും മാരുതി സുസുക്കി ടോപ്പ്-സ്പെക്ക് ആൽഫ ട്രിമ്മിന്റെ പ്രൊഡക്ഷന് മുൻഗണന നൽകാനാണ് സാധ്യത.

മാരുതി പണി തുടങ്ങി; ജിംനി പ്രൊഡക്ഷൻ ഏപ്രിലിൽ ആരംഭിക്കും

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി കണക്ട് ചെയ്ത 105 bhp പവർ പുറപ്പെടുവിക്കുന്ന, 1.5-ലിറ്റർ K15B പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ജിംനിയുടെ ഓഫ്-റോഡ് ഗിയറിനെ സംബന്ധിച്ചിടത്തോളം, മാനുവൽ ട്രാൻസ്ഫർ കേസുള്ള സുസുക്കിയുടെ ഓൾഗ്രിപ്പ് പ്രോ 4WD സിസ്റ്റവും ‘2WD-ഹൈ’, ‘4WD-ഹൈ’, ‘4WD-ലോ’ മോഡുകളുള്ള ലോ-റേഞ്ച് ഗിയർബോക്‌സും ഇതിന് ലഭിക്കുന്നു. പരുക്കൻ ലാഡർ-ഫ്രെയിം ഷാസിയാണ് ജിംനിക്ക് അടിവരയിടുന്നത്.

- Advertisement -

ഓട്ടോ ഹെഡ്‌ലാമ്പുകൾ, സ്മാർട്ട്പ്ലേ പ്രോ+ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആർക്മെയ്സ് സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകളും എക്യുപ്മെന്റുകളും ലഭിക്കുന്ന സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിൽ ജിംനി ലഭ്യമാണ്. എന്നിരുന്നാലും, ആറ് എയർബാഗുകൾ, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ സ്റ്റാൻഡേർഡായി മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നു.

മാരുതി പണി തുടങ്ങി; ജിംനി പ്രൊഡക്ഷൻ ഏപ്രിലിൽ ആരംഭിക്കും

മാരുതി ജിംനിയുടെ എക്സ്-ഷോറൂം വില 10-12 ലക്ഷം രൂപയിൽ ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. വാഹനം 2023 മെയ് മാസത്തിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോഞ്ച് ചെയ്യുമ്പോൾ, മോഡലിന് നേരിട്ടുള്ള എതിരാളികളില്ല, എന്നാൽ മഹീന്ദ്രയും ഫോഴ്‌സും യഥാക്രമം ഥാർ, ഗൂർഖ എന്നിവയുടെ ഫൈ ഡോർ പതിപ്പുകൾ വികസിപ്പിക്കുന്നു.

സുസുക്കി ഒരു ഓൾ-ഇലക്‌ട്രിക് ജിംനിയുടേയും പണിപ്പുരയിലാണ്, ഇവി ആദ്യമായി യൂറോപ്പിൽ ത്രീ ഡോർ രൂപത്തിൽ വിൽപ്പനയ്‌ക്കെത്തും. ഫൈവ് ഡോറുള്ള ജിംനി ഇവി പിന്നാലെ വരും, അത് ഇന്ത്യയിൽ നിർമ്മിക്കും. കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ലെങ്കിലും 2023 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ചിരുന്ന eVX കൺസെപ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന 60 kWh ബാറ്ററി പാക്ക് മാരുതി സുസുക്കി ജിംനി ഇവിയിൽ ഉപയോഗിക്കാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

വിദ്യാർഥികൾക്ക് ട്രാൻസ്‌പോർട്ട് ബസിൽ സൗജന്യയാത്ര; കർണാടകത്തിൽ ഉത്തരവിറങ്ങി

ബെംഗളൂരു: കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പുതിയ ജനപ്രിയപദ്ധതിക്ക് തുടക്കം. സംസ്ഥാനത്തെ എല്ലാ വിദ്യാർഥികൾക്കും സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കുന്നതിനുള്ള വിജ്ഞാപനമിറക്കി. സ്ത്രീകൾക്ക് സൗജന്യയാത്ര ലഭ്യമാക്കുന്ന ശക്തി പദ്ധതി പ്രകാരം വിദ്യാർഥിനികൾക്ക് നിലവിൽ ബസുകളിൽ...

മലപ്പുറം കൊണ്ടോട്ടിയിൽ വാഹനപകടം; രണ്ട് മരണം, അഞ്ച് പേരുടെ നില ഗുരുതരം

മലപ്പുറം: കൊണ്ടോട്ടി പെരിയമ്പലത്ത് ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. ട്രാവലിന്റെ ഡ്രൈവറാണ് മരിച്ചത്. പത്ത് പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. പാലക്കാട് വടവന്നൂർ സ്വദേശിയായ ഡ്രൈവർ,...

Popular this week