കോട്ടയം:ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതി ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലാതെ പാലക്കാട് ജില്ലയിൽ ജീവനൊടുക്കിയ ദേവിക എന്ന ഒൻപതാം ക്ലാസുകാരിയുടെ സ്മരണാർത്ഥമാണ് സമർപ്പിച്ചിരിക്കുന്നത് എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു .
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വിദ്യാഭ്യാസം ഓൺലൈൻ മാധ്യമങ്ങളിലൂടെ അക്കിയതോടെ ,ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉപാധികൾ ഇല്ലാത്തതിനാൽ അവസരം ഇല്ലാതായ ജില്ലയിലെ മുവായിരത്തോളം ഹൈസ്കൂൾ – ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ടി.വി , ലാപ്ടോപ്പ് , സ്മാർട്ട് ഫോൺ എന്നിവ വാങ്ങി നൽകുന്നതിനായാണ് പദ്ധതി.
മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപാധികൾ ഉണ്ടാകണം എന്ന വിദ്യാഭ്യാസ വകുപ്പിൻ്റെ നിർദ്ദേശം സാക്ഷാത്കരിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നതാണ്.
ജില്ലാ പഞ്ചായത്തിനൊപ്പം കെ.എസ്.എഫ്.ഇ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി വിവിധ, സഹകരണ ബാങ്കുകൾ , സർക്കാർ വകുപ്പുകൾ , സാമൂഹിക സന്നദ്ധ സംഘടനകൾ എന്നിവയെല്ലാം കൂടിച്ചേർന്ന് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും സ്വന്തമായി ഡിജിറ്റൽ പഠനോപാധികൾ ലഭ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു
ജൂൺ മാസത്തിൽ തന്നെ എല്ലാവർക്കും ഉപാധികൾ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.