‘ഇതാര് കുളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയോ?’ കുളത്തില്‍ നീരാടുന്ന അനുശ്രീയുടെ ചിത്രങ്ങള്‍ വൈറല്‍
ആരാധകര്‍ക്കായി ലോക്ക് ഡൗണിലും തന്റെ ചിത്രങ്ങള്‍ പങ്കുവെക്കുന്ന താരമാണ് അനുശ്രീ. താരം അടുത്തിടെ പങ്കുവെച്ച ബോള്‍ഡ് ലുക്ക് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഗ്രാമീണ ഭംഗിയുടെ പശ്ചാത്തലത്തില്‍ അനുശ്രീ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. കേരളത്തനിമയുള്ള വസ്ത്രത്തില്‍ കുളത്തില്‍ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ അതീവ സുന്ദരിയായാണ് അനുശ്രീ എത്തിയിരിക്കുന്നത്.
‘പൊയ്കയില്‍ കുളിര്‍പൊയ്കയില്‍ പൊന്‍വെയില്‍ നീരാടുംനേരം പൂക്കണ്ണുമായി നില്‍ക്കുന്നുവോ തീരത്തെ മന്ദാരം,” എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നിതിന്‍ നാരായണന്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഇതാര് കുളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയോ, ലാലേട്ടന്‍ കൂടി വേണം എന്നാലേ അത് ഓക്കെ ആവൂ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.