ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ കയ്യാങ്കളി
പാട്‌ന: ബിഹാറില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ കയ്യാങ്കളി. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് ഉന്തും തള്ളും ഉണ്ടായത്. സഭാ നേതാവിനെ തെരഞ്ഞെടുക്കുന്ന യോഗത്തിനിടെയായിരുന്നു സംഭവം.
പാട്‌നയിലെ സദഖത്ത് ആശ്രമത്തിലാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട 19 കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നത്. പതിനേഴ് എം.എല്‍.എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ സാന്നിധ്യത്തിലാണ് യോഗം നടന്നത്. തെരഞ്ഞെടുപ്പിലെ തിരിച്ചടികള്‍ നേതൃത്വത്തിന്റെ വീഴ്ച കൊണ്ടാണെന്ന് ഒരു വിഭാഗം കുറ്റപ്പെടുത്തി. ഇതോടെ കയ്യാങ്കളിയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയായിരുന്നു.
അതിനിടെ രണ്ട് എം.എല്‍.എമാര്‍ യോഗത്തിനെത്താതിരുന്നത് ചില അഭ്യൂഹങ്ങള്‍ക്ക് കാരണമായി. ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജെ.ഡി.യുവില്‍ ചേരുമെന്ന പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് തുടര്‍ച്ചയായാണ് സംഭവം അരേങ്ങേറിയത്.