24.7 C
Kottayam
Wednesday, May 22, 2024

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്ന് മൊബൈല്‍ ഫോണിലൂടെ അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

Must read

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തമാസം നടക്കാനിരിക്കെ, വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് മൊബൈല്‍ ഫോണിലൂടെ അറിയാം. ഇതിനായി ഇന്റര്‍നെറ്റ് സേവനമുള്ള ഒരു മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി.

www.lsgelection.kerala.gov.in എന്ന വെബ്സൈറ്റില്‍ വോട്ടറെ തിരയുക എന്ന ഭാഗത്തു ക്ലിക്ക് ചെയ്തശേഷം ജില്ലയും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പറും തുടര്‍ന്ന് ക്യാപ്ചകോഡും എന്റര്‍ ചെയ്താല്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അറിയാനാകും. വോട്ടര്‍ ഐഡി നമ്പര്‍ അറിയില്ലെങ്കില്‍ വെബ്സൈറ്റിലെ വോട്ടര്‍പട്ടിക എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് പട്ടികയില്‍ നിന്നും പേരു കണ്ടെത്താം.

ഇവിടെ ജില്ല, തദ്ദേശ സ്ഥാപനം, വാര്‍ഡ്, പോളിങ് സ്റ്റേഷന്‍ എന്നിവയും ക്യാപ്ച കോഡും എന്റര്‍ ചെയ്താല്‍ ഇംഗ്ലീഷിലും മലയാളത്തിലും വോട്ടര്‍പട്ടിക പരിശോധിക്കാന്‍ അവസരമുണ്ട്. പോളിങ് സ്റ്റേഷന്‍ നിശ്ചയമില്ലെങ്കില്‍ വാര്‍ഡിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലെയും പട്ടിക പരിശോധിക്കേണ്ടി വരും.

പട്ടികയില്‍ പേരു ചേര്‍ക്കാനോ തിരുത്തല്‍ വരുത്താനോ ഈ തെരഞ്ഞെടുപ്പിന് മുമ്പ് ഇനി അവസരമില്ല. സമ്മതിദായക പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് എസ് എം എസ് മുഖാന്തിരവും അറിയാവുന്നതാണ്. ആയതിനായി താഴെപ്പറയുന്ന വിധത്തില്‍ (ECI< space >താങ്കളുടെ വോട്ടര്‍ ഐഡികാര്‍ഡ് നമ്പര്‍)എന്ന് ടൈപ്പ് ചെയ്ത് 1950 എന്ന നമ്പരിലേയ്ക്ക് എസ് എം എസ് അയക്കേണ്ടതാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week