28.4 C
Kottayam
Saturday, June 6, 2026

വിസിമാർക്കുള്ള പുറത്താക്കൽ നോട്ടീസ്: ഗവർണർ ഒന്നര മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Must read

കൊച്ചി:വൈസ് ചാൻസലർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലറായ ഗവർണർ നാല് സർവ്വകലാശാലകളിലെ വിസിമാർക്ക് നല്‍കിയ കാരണംകാണിക്കൽ നോട്ടീസിൽ ആറാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിര്‍ദ്ദേശം നൽകി.

വൈസ് ചാൻസലർമാരുടെ ഭാഗം കേട്ടശേഷം വേണം നടപടി. സാങ്കേതിക സർവകലാശാലയുടെ (കെടിയു) വൈസ് ചാൻസലറായ ഡോ. എം.എസ്.രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് പ്രകാരം തീരുമാനമെടുക്കാനാണ് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

സംസ്കൃത സർവകലാശാല വിസി ഡോ. എംവി നാരായണൻ, കാലിക്കറ്റ് സർവകലാശാല വിസി എംകെ ജയരാജ്, ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥ്, ശ്രീനാരായണ ഓപ്പൺ സർവകലാശാല വിസി ഡോ. പിഎം മുബാറക് പാഷ എന്നിവർ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

സര്‍ക്കാരുമായി ഇടഞ്ഞുനിൽക്കുന്ന വിസി കടുത്ത നിലപാടുകളിലേക്ക് പോകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യംവെച്ച് ഗവർണർ അയയാനുള്ള സാധ്യതയില്ല. കഴിഞ്ഞദിവസം രാജ്ഭവനിൽ നടന്ന റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.

- Advertisement -

കേരള സർവ്വകലാശാല, എംജി സർവ്വകലാശാല, കുസാറ്റ്, മലയാളം സർവ്വകലാശാല, കാർഷിക, സാങ്കേതിക സർവ്വകലാശാല, ഫിഷറീസ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, സംസ്കൃതം, ശ്രീനാരായണ സർവ്വകലാശാല എന്നിവിടങ്ങളിലെ വിസി നിയമനം ചട്ടങ്ങൾ ലംഘിച്ചാണ് എന്നാണ് ഗവർണറുടെ നിലപാട്.

- Advertisement -

ഇതിൽ സാങ്കേതിക, ഫിഷറീസ്, കണ്ണൂർ സർവകലാശാലാ വിസിമാരെ കോടതികൾ നീക്കം ചെയ്തുകഴിഞ്ഞു. കേരള, എംജി, കുസാറ്റ്, മലയാളം, കാർഷിക വിസിമാർ കാലാവധി കഴിഞ്ഞതിനാൽ സ്ഥാനമൊഴിഞ്ഞു. ബാക്കിയുള്ളവരുടെ കാര്യത്തിലാണ് പെട്ടെന്ന് തീരുമാനമെടുക്കാൻ ചാൻസലറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week