ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാൾ അമിതമായി മദ്യം നൽകി പീഡിപ്പിച്ചു; ആരോപണവുമായി 21 കാരി

മുംബൈ: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി ബോധംകെടുത്തിയശേഷം 21കാരിയെപീഡിപ്പിച്ചതായി പരാതി. യുവതി തന്നെയാണ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്. സംഭവം നടന്ന് 12 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ലെന്നും യുവതി പോസ്റ്റില്‍ ആരോപിച്ചു.

പാര്‍ട്ടിക്കുപോയ യുവതിയെ നിര്‍ബന്ധിച്ച് അമിതമായി മദ്യം കഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ബോധരഹിതയായ യുവതിയെ സുഹൃത്തിന്റെ വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്..

തനിക്ക് ബോധംവരുമ്പോള്‍ അയാള്‍ തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തുകയും മൂന്നുവട്ടം അടിച്ചെന്നും യുവതി പോസ്റ്റില്‍ ആരോപിച്ചു.

സംഭവത്തിനുശേഷംബന്ധുവിനെ വിളിച്ചുവരുത്തിയാണ്‌ യുവതി വീട്ടിലേക്ക് പോയത്. തുടര്‍ന്ന് മാതാപിതാക്കളോട് കാര്യം പറയുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

അന്ന് രാത്രി സംഭവിച്ചതിന് ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ആ സാഹചര്യത്തില്‍ പറ്റിപ്പോയതാണെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നും ഇത് മറികടക്കാന്‍ നമുക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞ് പ്രതി മാപ്പ് പറഞ്ഞ് സന്ദേശം അയച്ച കാര്യവും യുവതി പോസ്റ്റില്‍ പറയുന്നുണ്ട്. എന്നാല്‍ മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞ യുവതി, പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ടെന്നും ആരോപിച്ചു.

അതേസമയം നീതി ഉറപ്പാക്കുന്നതിനായി അന്വേഷണം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്ന് യുവതിയുടെ പോസ്‌ററിന് താഴെ മുംബൈ പോലീസും കമന്റ് ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News