24.8 C
Kottayam
Tuesday, June 16, 2026

വീണ്ടും ദുരഭിമാനക്കൊല; വിവാഹം കഴിക്കാന്‍ തീരുമാനിച്ച കമിതാക്കളെ പട്ടാപ്പകല്‍ വെടിവെച്ച് കൊന്നു

Must read

ചണ്ഡീഗഡ്: രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. പട്ടാപ്പകല്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ച യുവതിയുവാക്കളെ വെടിവെച്ചു കൊന്നു. ഹരിയാനയിലാണ് സംഭവം. നാടിനെ നടുക്കിയ സംഭവത്തിന് പിന്നില്‍ യുവതിയുടെ കുടുംബക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹരിയാനയിലെ റോത്തക്കിലാണ് സംഭവം. യുവാവിന്റെ കുടുംബക്കാര്‍ കല്യാണത്തിന് അനുകൂലമായിരുന്നു. 25 വയസുള്ള യുവാവിനെയും 27 വയസുള്ള യുവതിയെയുമാണ് പട്ടാപ്പകല്‍ വെടിവെച്ചു കൊന്നത്. യുവാവിന്റെ കുടുംബക്കാര്‍ കല്യാണത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

ഇരുവരും ജാട്ട് സമുദായത്തില്‍പ്പെട്ടവരാണെങ്കിലും വ്യത്യസ്ത ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. തുടക്കം മുതല്‍ തന്നെ യുവതിയുടെ വീട്ടുകാര്‍ കല്യാണത്തിന് എതിരായിരുന്നു. എന്നാല്‍ കല്യാണ തീയതി നിശ്ചയിച്ചതിന് തൊട്ടുമുമ്പ് കല്യാണത്തിന് സമ്മതമാണ് എന്ന വ്യാജേന അടുത്തുകൂടിയ ശേഷമായിരുന്നു യുവതിയുടെ അച്ഛന്റെ ആക്രമണം.

ആക്രമണത്തിന് ശേഷം ഇദ്ദേഹം കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. കല്യാണത്തിന് എത്തുന്നതിന് തൊട്ടുമുന്‍പാണ് ആക്രമണം ഉണ്ടായത്. യുവാവിന്റെ സഹോദരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പായസം വിളമ്പിയത് മന്ത്രിയുടെ സ്റ്റാഫ്; മുദ്രവാക്യം വിളിക്കുന്നതിനിടെ വനിതാ പ്രവര്‍ത്തകയുടെ കൈ തട്ടി; മന്ത്രിക്ക് പരാതിയില്ലെങ്കിലും അന്വേഷിക്കാന്‍ സ്‌പെഷല്‍ ബ്രാഞ്ച്

കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ കെഎസ്ആര്‍ടിസി 'പ്രിയദര്‍ശിനി' സൗജന്യ യാത്രാ പദ്ധതിയുടെ കൊല്ലം മണ്ഡലത്തിലെ ഉദ്ഘാടന ചടങ്ങിനിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണത് പഴ്‌സനല്‍ സ്റ്റാഫ് അംഗം പായസം കൈമാറുന്നതിനിടെ. പഴ്‌സനല്‍...

ഓൺലൈൻ ചൂതാട്ടവും അന്ധമായ സംശയവും; ബംഗളൂരുവിൽ ഹോം ഗാർഡായ ഭാര്യയെ അമ്മയുടെയും മക്കളുടെയും മുന്നിലിട്ട് കുത്തിക്കൊന്ന ഭർത്താവ് അറസ്റ്റിൽ

ബംഗളൂരു: ബംഗളൂരുവിലെ മഹാദേവപുരയിൽ മുപ്പത്തിരണ്ടുകാരിയായ വീട്ടമ്മയെ ഭർത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കരളലിയിക്കുന്ന കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡായി സേവനമനുഷ്ഠിച്ചിരുന്ന മഞ്ജുളയാണ് സ്വന്തം ഭർത്താവിന്റെ അന്ധമായ...

‘അമ്മ’യില്‍ ചേരിപ്പോര് കടുക്കുന്നു; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐക്കുമെതിരെ കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യ്ക്കുള്ളിലെ (AMMA) ആഭ്യന്തര തര്‍ക്കങ്ങളും ചേരിതിരിവുകളും കോടതി കയറുന്നു. സംഘടനയുടെ മുന്‍ ജോയിന്റ് സെക്രട്ടറിയും നടിയുമായ അന്‍സിബ ഹസന്‍, നടി ലക്ഷ്മിപ്രിയ, അവരുടെ ഭര്‍ത്താവ് ജയേഷ്,...

ബിജെപി നേതാവ് എൻ.ഹരി റബർ ബോർഡ് ചെയർമാൻ; ബോര്‍ഡ് തലപ്പത്തെ ആദ്യ രാഷ്ട്രീയ നേതാവ്‌

ന്യൂഡൽഹി: റബർ ബോർഡിന്റെ പുതിയ ചെയർമാനായി കോട്ടയം ബിജെപി മേഖല പ്രസിഡന്റും റബർ ബോർഡ് അംഗവുമായ എൻ. ഹരിയെ നിയമിച്ചു. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. റബർ ബോർഡിന്റെ തലപ്പത്ത് ഇതാദ്യമായാണ്...

‘ഏകപക്ഷീയവും വിവേചനപരവും’; കെഎസ്ആർടിസിയിലെ സ്ത്രീ സൗജന്യയാത്രക്കെതിരേ ഹൈക്കോടതിയിൽ ഹർജി

കൊച്ചി: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച സർക്കാർ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി. പദ്ധതി ഏകപക്ഷീയവും വിവേചനപരവുമാണെന്നും അതിനാൽ ഇത് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. കൊച്ചി സ്വദേശിയായ മുഹമ്മദ് ഫിർദൗസാണ്...

Popular this week