ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ യുവപരിസ്ഥിതി പ്രവര്‍ത്തക ദിഷാ രവിക്ക് കോടതി ജാമ്യം അനുവദിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്. ഒരുലക്ഷം രൂപയുടെ രണ്ടു ആള്‍ജാമ്യ വ്യവസ്ഥയിലാണ് ദിഷ പുറത്തിറങ്ങുന്നത്.
തിങ്കളാഴ്ച ഹാജരാക്കിയപ്പോള്‍ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ കൂടി ദിഷയെ വിട്ടിരുന്നു. ടൂള്‍ കിറ്റ് കേസില്‍ കുറ്റാരോപിതരായ നികിത ജേക്കബ്, ശാന്തനു എന്നിവര്‍ക്കൊപ്പം ചോദ്യം ചെയ്യുന്നതിന് അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ കോടതി ഇത് നിരാകരിക്കുകയായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News