കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാലാ സീറ്റ് ആര്‍ക്ക് നല്‍കണമെന്ന വിഷയത്തില്‍ കോട്ടയത്ത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച നടത്തി.
രാവിലെ വിദ്യാര്‍ഥികളുമായി സംവദിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ എംജി സര്‍വകലാശാലയിലെ പരിപാടിക്ക് മുന്‍പ് കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിലായിരുന്നു ചര്‍ച്ച.
പാലാ സീറ്റിനെച്ചൊല്ലി എന്‍.സി.പി ഉയര്‍ത്തുന്ന പരാതികളും കേരള കോണ്‍ഗ്രസ്-എമ്മിന്റെ നിലപാടും ജില്ലാ കമ്മിറ്റി വിശദീകരിച്ചിട്ടുണ്ട്. വിഷയത്തില്‍ എന്‍സിപി നേതാവ് പ്രഫുല്‍ പട്ടേല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ജില്ലാ നേതൃത്വത്തിന്റെ നിലപാട് തേടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News