KeralaNews

കോഴിക്കോട് നോര്‍ത്തില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായി സംവിധായകന്‍ രഞ്ജിത്ത് മത്സരിക്കും

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം ശക്തി കേന്ദ്രമായ കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് തന്നെ മത്സരിക്കും. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നിരുന്നു. ഇപ്പോഴത് ധാരണയില്‍ എത്തിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.

മൂന്നു തവണ മത്സരിച്ചവര്‍ മാറണമെന്ന നിര്‍ദ്ദേശം എ പ്രദീപ് കുമാറിന്റെ കാര്യത്തിലും നടപ്പിലാക്കും. ഈ സാഹചര്യത്തിലാണ് മണ്ഡലത്തിലെ താമസക്കാരന്‍ കൂടിയായ രഞ്ജിത്തിന്റെ പേര് ഉയര്‍ന്നത്.

2011 നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രദീപ് കുമാറിന് വേണ്ടിയുള്ള പ്രാചരണത്തിന് നേരിട്ടെത്തിയ വ്യക്തി കൂടിയാണ് രഞ്ജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഐഎം ഉന്നത നേതാക്കളുമായി അടുത്തബന്ധവുമുണ്ട്. പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു രഞ്ജിത്ത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പ്രകടനപത്രിക പുറത്തിറക്കിയതും രഞ്ജിത്താണ്.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിലാണ് പ്രദീപ് കുമാര്‍ വിജയിച്ചത്. കോണ്‍ഗ്രസിന്റെ പിഎം സുരേഷ് ബാബുവിനെയാണ് പരാജയപ്പെടുത്തിയത്. 2011 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിവി ഗംഗാധരനെയും പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button