KeralaNews

സൈബര്‍ ലോകത്തെ മലയാളി പുരുഷന്‍ അറപ്പിന്റെ പര്യായം, ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയേണ്ട അവസ്ഥ!!

പതിനാലാം വയസില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്ന് ബോളിവുഡ് നടൻ ആമിര്‍ ഖാന്റെ മകള്‍ ഇറ വെളിപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. ലൈംഗികാതിക്രമത്തിന് ശേഷം താന്‍ വിഷാദ രോഗിയായി എന്ന ഇറ യുടെ തുറന്നു പറച്ചിൽ നടത്തിയത് വലിയ വാര്‍ത്തയയി. ഈ വാർത്തയുടെ ലിങ്കിന് താഴെ വന്ന ഒരു അശ്ലീല കമന്റിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ പി.ആര്‍ അരുണ്‍.

‘ആണാണ് എന്ന് പറയുന്നത് ഒച്ച താഴ്ത്തി, അപമാനത്തോടെ പറയേണ്ട അവസ്ഥ ആണ്. സൈബര്‍ ലോകത്തെ മലയാളി പുരുഷന്‍ അറപ്പിന്റെ പര്യായം ആണ്… ( Not All Men, എന്ന് പറയാന്‍ സൗകര്യമില്ല… സൗഹൃദ സദസ്സുകളില്‍ നടക്കുന്ന വഷളന്‍ തമാശകളില്‍ പലതും കേട്ടിരുന്നു കാണും, നമ്മളില്‍ പലരും. അവിടെ നിന്നാണ് ഇവന്മാരുടെ ഒക്കെ തുടക്കം) ഇയാളെ ഒക്കെ എന്ത് പറയാന്‍….’ എന്നാണ് സംവിധായകന്‍ കമന്റ് പങ്കുവെച്ച്‌ കുറിച്ചത്.

വിദ്യാഭ്യാസ വകുപ്പില്‍ ജോലി ചെയ്തിരുന്ന ജോണ്‍ കുരുവിള എന്നയാളുടെ അക്കൗണ്ടില്‍ അശ്ളീല പരാമർശം. ഇയാളുടെ പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ടും സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker