KeralaNews

ചാത്തൻ സേവ ചെയ്യുന്നവരാണ് ദീലീപിന്റെ ആളുകൾ;അവൾക്ക് എത്ര കോടി കൊടുക്കാനും തയ്യാറായിരുന്നു;വെളിപ്പെടുത്തലുമായി അഭിഭാഷക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് തെറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും അതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി. നടിയെ ആക്രമിച്ചത് പൾസർ സുനിയാണ്, പക്ഷേ അത് ചെയ്യിപ്പിച്ചത് ദിലീപാണ്. ഒരു തെറ്റ് ചെയ്‌ത ദിലീപ് അത് മറയ്ക്കാനായി നിരവധി തെറ്റുകളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അഡ്വ.ടി ബി മിനി പറഞ്ഞു.

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. വീഡിയോ പകർത്തിയ ഫോൺ കണ്ടെടുക്കപ്പെട്ടിട്ടില്ല. ദൃശ്യങ്ങൾ പകർത്തി, പ്രചരിപ്പിച്ച്, ആ കുട്ടിയെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാത്ത തരത്തിലുള്ള സാഹചര്യം ഉണ്ടാക്കുക എന്ന ക്രൂരതയാണ് പ്രതികൾ ചെയ‌്തത്. ആ ഫോൺ വക്കീലന്മാർ കൊടുത്തില്ല. നശിപ്പിച്ചുവെന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നില്ല. ഭാഗ്യമെന്നേ പറയേണ്ടൂ, ആലുവയിലെ രണ്ട് അഭിഭാഷകർ അവരുടെ പ്രൊഫഷണൽ എത്തിക്‌സ് വിചാരിച്ച് മെമ്മറി കാർഡ് കോടതിയിൽ ഹാജരാക്കുകയായിരുന്നു. ആ മെമ്മറി കാർഡ് ആണ് നമ്മുടെ ഏക തെളിവ്.

ഞാൻ ഈ കേസ് ഏറ്റെടുക്കുന്ന സമയത്ത് അതിജീവിതയ്‌ക്ക് വേണ്ടി ഒരൊറ്റ അഭിഭാഷകരും കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ഇവിടുത്തെ കൊലകൊമ്പന്മാരായ ക്രിമിനൽ ലോയേഴ്‌സ് എല്ലാം പ്രതിയുടെ അഡ്വക്കേറ്റിന്റെ സെറ്റിംഗ്‌സിലായിരുന്നു.

ഭീഷണിയേക്കാൾ ഭയങ്കര രസം ബ്ളാക്ക് മാജിക്ക് ചെയ്യുന്നതാണ്. പ്രതിയുടെ ആൾക്കാർ മുഴുവൻ ബ്ളാക്ക് മാജിക്കിന്റെയും ചാത്തൻ സേവയുടെയും ആൾക്കാരാണ്. ഇവർ പൂജ ചെയ്യാൻ പോകുന്ന സ്ഥലങ്ങളിലെ ആളുകൾ ഞങ്ങളെ വിളിച്ചു പറയും. നിവർത്തികേടുകൊണ്ടാണ് ചെയ്യുന്നതെന്ന് അവർ പറയും. ഒരു തെറ്റ് ചെയ്‌ത് ദിലീപ് ഇപ്പോൾ പലതെറ്റ് ചെയ്യുകയാണ്.

ഈ കുട്ടി ചെയ്യുന്ന യുദ്ധത്തിന് നമ്മൾ അവളെ നമസ്‌കരിക്കണം. 5 വർഷം അവൾ ട്രോമയിൽ തന്നെയായിരുന്നു. ഇപ്പോൾ അവൾ വളരെ ഹാപ്പിയായി ഇരിക്കുവാണ്. അതുതന്നെയായിരുന്നു അവളെ പിന്തുണയ്‌ക്കുന്ന ഓരോരുത്തരുടെയും ആഗ്രഹം. ഈ കേസ് എടുത്തപ്പോൾ ഞാൻ അവളോട് ചോദിച്ചിരുന്നു പാതിവഴിയിൽ ഇട്ടിട്ട് പോകുമോയെന്ന്. സെറ്റിൽമെന്റ് ഉണ്ടാക്കുമോയെന്നൊക്കെ. അവൾക്ക് എത്ര കോടി കൊടുക്കാനും അവൻ തയ്യാറായിരുന്നല്ലോ?

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button