മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് ദുര്‍ഗ കൃഷ്ണ. ഈയ്യടുത്തിറങ്ങിയ ഉടല്‍ എന്ന സിനിമയിലെ ദുര്‍ഗയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ധ്യാന്‍ ശ്രീനിവാസനും ഇന്ദ്രന്‍സുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. അതേസമയം ചിത്രത്തിലെ ദുര്‍ഗയുടേയും ധ്യാനിന്റേയും ലിപ് ലോക്ക് രംഗം വലിയ വിവാദമായി മാറിയിരുന്നു. നേരത്തെ പുറത്തിറങ്ങിയ കുടുക്ക് എന്ന സിനിമയുടെ ട്രെയിലറിലെ ചുംബന രംഗത്തിന്റെ പേരിലും ദുര്‍ഗയ്ക്ക് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം ദുര്‍ഗയെ തേടി അവാര്‍ഡ് എത്തിയിരുന്നു. ഉടലിലെ പ്രകടനത്തിനായിരുന്നു ദുര്‍ഗയ്ക്ക് പുരസ്‌കാരം എത്തിയത്. മികച്ച നടിക്കുളള ഭരത് മുരളി പുരസ്‌കാരമായിരുന്നു ദുര്‍ഗയ്ക്ക് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ധ്യാന്‍ നടത്തിയ പ്രതികരണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിശദമായി വായിക്കാം തുടര്‍ന്ന്.
ചുംബന രംഗത്തിന്റെ പേരില്‍ ദുര്‍ഗയ്ക്ക് കടുത്ത വിമര്‍ശനങ്ങളാണ് നേരിടേണ്ടി വന്നത്. ഈ രംഗത്തില്‍ ദുര്‍ഗയ്‌ക്കൊപ്പം അഭിനയിച്ച ധ്യാനിനെതിരെ ആക്രമണമില്ലെന്നും ആക്രമണം വരുന്നത് നടിക്കെതിരെ മാത്രമാണെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരുന്നു. ദുര്‍ഗയും ഇത് ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെ താരത്തെ താരത്തെ തേടി പുരസ്‌കാരം എത്തിയിരിക്കുകയാണ്. തന്റെ പുതിയ സിനിമയായ സായാഹ്ന വാര്‍ത്തകളുടെ പ്രൊമോഷനു വേണ്ടി എത്തിയതായിരുന്നു ധ്യാന്‍.
മാധ്യമ പ്രവര്‍ത്തകരില്‍ നിന്നുമായിരുന്നു അനവസരത്തിലുള്ള ചോദ്യമുണ്ടായത്. ഉടലിനെ തേടി നിരവധി പുരസ്‌കാരങ്ങളെത്തി. എന്തുകൊണ്ട് ധ്യാനിന് പുരസ്‌കാരം ലഭിച്ചില്ല, നായികയായ ദുര്‍ഗ കൃഷ്ണയ്ക്ക് പുരസ്‌കാരം ലഭിച്ചത് കിസ്സിങ് രംഗത്തില്‍ അഭിനയിച്ചതുകൊണ്ടാണോ എന്നൊക്കെയായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യം. ഇതിന് ധ്യാന്‍ നല്‍കിയ മറുപടി ചര്‍ച്ചയായി മാറുകയാണ്.
ലിപ് ലോക്ക് ചെയ്തതിനാല്ലെന്നും ദുര്‍ഗയ്ക്ക് പുരസ്‌കാരം കിട്ടിയത് അവര്‍ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണെന്നും അല്ലാതെ ഇതില്‍ എന്താണ് താന്‍ പറയേണ്ടത് എന്നുമായിരുന്നു ധ്യാനിന്റെ മറുചോദ്യം.ിസ്സ് ചെയ്തതിനാണോ നായികയ്ക്ക് പുരസ്‌കാരം ലഭിച്ചതെന്ന ചോദ്യത്തിന് അങ്ങനെയാണെങ്കില്‍ കിസ്സ് ചെയ്ത തനിക്ക് അവാര്‍ഡ് ലഭിച്ചില്ലല്ലോ എന്നും ധ്യാന്‍ ചോദിക്കുന്നുണ്ട്. കിസ്സിങ് സീന്‍ ചെയ്യാന്‍ രണ്ടാള്‍ വേണമല്ലോ. ഒരാള്‍ക്കേ അവാര്‍ഡ് കൊടുത്തുള്ളൂ. ചിലപ്പോള്‍ കൂടുതല്‍ ഇന്‍വോള്‍വ്ഡ് ആയി അവള്‍ ചെയ്തതുകൊണ്ടാവണം എന്നും ്ധ്യാന്‍ പറയുന്നുണ്ട്.
അവാര്‍ഡ് കിട്ടാത്തതില്‍ ഒരു വിഷമവും ഇല്ല. ആ സിനിമ യഥാര്‍ത്ഥത്തില്‍ ഇന്ദ്രന്‍സേട്ടന്റേയും ദുര്‍ഗയുടേയും സിനിമയാണ്. ഞാന്‍ സപ്പോര്‍ട്ടിങ് ആക്ടറാണ്. ഇന്ദ്രന്‍സേട്ടനാണ് ലീഡ് എന്നാണ് ധ്യാന്‍ പറഞ്ഞത്. ഷൈനിയുടേയും കുട്ടിച്ചായന്റേയും സിനിമയാണ് അത്. ഞാന്‍ സപ്പോര്‍ട്ടിങ് താരമാണ്. ആ സിനിമയില്‍ അവള്‍ ഗംഭീരമായി അഭിനയിച്ചതുകൊണ്ടാണ് അവാര്‍ഡ് കിട്ടിയത്. അല്ലാതെ ഞാനിപ്പോള്‍ എന്ത് പറയാനാണെന്നും ധ്യാന്‍ പ്രതികരിക്കുന്നുണ്ട്.
അതേസമയം ധ്യാന്‍ ശ്രീനിവാസനും ഗോകുല്‍ സുരേഷും ഒരുമിക്കുന്ന സിനിമയാണ് സായാഹ്ന വാര്‍ത്തകള്‍. നേരത്തെ തന്നെ തീയേറ്ററിലെത്തേണ്ട സിനിമയായിരുന്നു. എന്നാല്‍ സിനിമയുടെ റിലീസ് നീണ്ടു പോവുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഗോകുലും ധ്യാനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്.അരുണ്‍ ചന്ദുവാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
പാപ്പന്‍ ആണ് ഗോകുലിന്റെ ഒടുവില്‍ പുറത്തിറങ്ങിയത്. ഗോകുലും അച്ഛന്‍ സുരേഷ് ഗോപിയും ആദ്യമായി ഒരുമിച്ചെത്തിയ സിനിമ വിജയമായി മാറുകയും ചെയ്തിരുന്നു. നിത പിള്ള, ആശ ശരത്ത്, നെെല ഉഷ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.