കൊല്ലത്ത് യുവാവിനെ വിളിച്ചുവരുത്തി കാലുപിടിപ്പിച്ചു, ക്രൂരമായി മര്‍ദ്ദിച്ചു,അപമാനിച്ചെന്ന് ആരോപണം

കൊല്ലം: കൊല്ലത്ത് യുവാവിന് വീണ്ടും പരസ്യ മർദനം. സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ മർദിച്ചത്. ആലപ്പുഴ വള്ളിക്കുന്നം സ്വദേശി അച്ചുവിനാണ് ക്രൂര മർദനമേറ്റത്. യുവാവിനെ വിളിച്ചുവരുത്തി കാല് പിടിപ്പിച്ചതിന് ശേഷമായിരുന്നു മർദനം. കേസിൽ പൂയപ്പള്ളി സ്വദേശി രാഹുലിനെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ജൂലൈ ഒന്നാം തിയതിയാണ് അച്ചുവിനെ പ്രതികള്‍ മര്‍ദ്ദിച്ചത്. വാട്ട്സാപ്പില്‍ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനുള്ള പ്രതികാരമായിട്ടാണ് അച്ചുവിനെ മര്‍ദ്ദിച്ചത്. കരുനാഗപ്പള്ളിയിലെ ഒരു കാട്ടില്‍വെച്ചാണ് അച്ചുവിനെ ആക്രമിച്ചത്. ദൃശ്യങ്ങളെടുത്ത ശേഷം യുവാക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. 

ദിവസങ്ങള്‍ക്ക് മുമ്പാണ് കൊല്ലം ഇരവിപുരത്ത് യുവാക്കളെ മദ്യപസംഘം ആക്രമിച്ചത്. നാല് പേർ ചേർന്ന് രണ്ട് യുവാക്കളെ ക്രൂരമായി മർദിക്കുകയായിരുന്നു. തങ്ങളുടെ കൈവശമുണ്ടായിരുന്ന ലെയിസ് നൽകാത്തതിന്‍റെ പേരിലായിരുന്നു മർദനമെന്നാണ് യുവാക്കൾ പറഞ്ഞത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News