27.6 C
Kottayam
Thursday, June 4, 2026

ഹരികുമാര്‍ ദേവനന്ദയെ കൊന്നത് സഹോദരിയെ സഹായിക്കാനെന്ന് മൊഴി,അമ്മ ശ്രീതുവിലേക്കും അന്വേഷണം കേന്ദ്രീകരിയ്ക്കാന്‍ പോലീസ്‌

Must read

തിരുവനന്തപുരം: രണ്ടു വയസുകാരിയായ പെണ്‍കുഞ്ഞിനെ അരുംകൊല ചെയ്തതിന്റെ നടുക്കത്തിലാണ് കേരളക്കര മുഴുവനും. കോട്ടുകാല്‍കോണ്ം നിവാസികള്‍ സംഭവം അറിഞ്ഞ നടുക്കത്തിലാണ്. ഇന്നലെ വരെ അയല്‍വാസികള്‍ക്ക് അടക്കം പരിചിതായ പിഞ്ചു കുഞ്ഞിനെയാണ് രക്തബന്ധത്തില്‍ പെട്ടവര്‍ തന്നെ കൊന്നുതള്ളിയത്. ഇതിന്റെ നടുക്കത്തിലാണ് നാട്ടുകാരും ബന്ധുക്കളുമെല്ലാം.

കാട്ടായിക്കോണത്തെ വീട്ടില്‍ കണ്ണീര്‍ക്കാഴ്ച്ചയാകുന്നത് മറ്റൊരു പിഞ്ചു മുഖം കൂടിയാണ്. തന്റെ കുഞ്ഞു പെങ്ങള്‍ക്ക് എന്തു സംഭവിച്ചു എന്നറിയാതെ വിഷമിക്കുകയാണ് നാലുവയസികാരിയും. ശ്രീതു-ശ്രീജിത്ത് ദമ്പതികളുടെ മൂത്ത കുഞ്ഞാണ് വീട്ടില്‍ ബന്ധുക്കള്‍ക്കൊപ്പം കഴിയുന്നത്. വലിയ ആള്‍ക്കൂട്ടവും പോലീസിനെയുമെല്ലാം കണ്ട് പരിഭ്രമിച്ചിരിക്കയാണ് അവള്‍. തന്റെ പെങ്ങള്‍ക്ക് എന്തോ സംഭവിച്ചു എന്ന് അവള്‍ക്കറിയാം. എന്നാല്‍, ഇനി തനിക്കൊപ്പം കളിക്കാന്‍ ദേവേന്തുവില്ലെന്ന്് ആ കുരുന്നിന് മനസ്സിലായിട്ടില്ല. നാലുവയസുകാരിയില്‍ നിന്നും പോലീസ് ചില കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിരുന്നു.

- Advertisement -

സമീപവാസികളായ സ്ത്രീകള്‍ക്കും നാലുവയസുകാരിയെ ഓര്‍ത്ത് സങ്കടപ്പെടുന്നു. ഇന്നലെ വര ലാളിച്ച കുഞ്ഞ് ഇന്നില്ലെന്ന നടുക്കത്തിലാണ് അയല്‍വാസികള്‍. പ്രദേശത്ത് വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. എന്‍എസ്എസ് കരയോഗത്തില്‍ അടക്കം സജീവമാണ് ഇവര്‍. കരയോഗത്തിന്റെ പരിപാടികളില്‍ സജീവമായി പങ്കെടുക്കാറുണ്ടെന്ന് ഭാരവാഹികളും സാക്ഷ്യപ്പെടുത്തുന്നു. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്ന വിധത്തിലുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

- Advertisement -

ബാലരാമപുരത്ത് ശബരി സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ശ്രീജിത്താണ് ശ്രീതുവിന്റെ ഭര്‍ത്താവ്. ഇദ്ദേഹം ഇവിടെ വീട്ടിലേക്ക് പതിവായി വരാില്ല. ശ്രീതുവിന്റെ അച്ഛന്‍ മരിച്ചപ്പോള്‍ വന്ന് പോയതാണ്. പിന്നീട് ഇന്നെലായാണ് വീട്ടിലെത്തിയത്. ഇന്ന് നടക്കുന്ന 16 അടിയന്തര ചടങ്ങില്‍ സംബന്ധിക്കാനാണ് എത്തിയത്. എന്നാല്‍, ഇന്നലെ വീട്ടില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായെന്നാണ് നാട്ടുകാര്‍ പറയുന്നത്. എന്നാല്‍, എന്താണ് പ്രശ്‌നമെന്ന് നാട്ടുകാര്‍ക്ക് അറിവില്ലായിരുന്നു.

- Advertisement -

ഇന്ന് 16 ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്കും ക്ഷണമുണ്ടായിരുന്നു. ഇതനുസരിച്ചു ഇന്ന് വീട്ടിലെത്താന്‍ തയ്യാറെടുത്തവരെ കാത്തിരുന്നത് ദേവേന്തുവിന്റെ ദുരന്തവാര്‍ത്തയായിരുന്നു. കുഞ്ഞിനെ കൊന്നുവെന്ന് സമ്മതിച്ച അമ്മാവന്‍ ചെണ്ടമേളയ്ക്ക് ഇടയ്ക്ക് പോകുന്ന ആളാണ്. ഇയാള്‍ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന സൈക്കോ സ്വഭാവക്കാരനാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജ്യോതിഷ ബന്ധം അടക്കം ഉള്ളതിനാല്‍ ആഭിചാര സംശയവും നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, പോലീസ് അത്തകം വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മുത്തശ്ശന്റെ 16ാം ദിനത്തിലാണ് കുഞ്ഞിന്റെ മരണം.

രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവന്‍ ഹരികുമാര്‍ സമ്മതിച്ചിട്ടുണ്ട്. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ പൊലീസ് ഇത് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുഞ്ഞിന്റെ അമ്മയുടെ മൊഴി അടക്കം പോലീസ് പരിശോധിച്ചിരുന്നു. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്. സഹോദരിയെ സാഹായിക്കാനാണ് കൊലയെന്ന വിധത്തിലാണ് ഇയാളുടെ മൊഴി.

കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന.അന്വേഷണത്തിന്റെ തുടക്കം മുതല്‍ ഇയാള്‍ പൊലീസിനോട് സഹകരിച്ചിരുന്നില്ല. നിങ്ങള്‍ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയില്‍ നാട്ടുകാര്‍ പറഞ്ഞിരുന്നു.ഹരികുമാര്‍ മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛന്‍, അമ്മ, മുത്തശ്ശി, എന്നിവരെ ചോദ്യം ചെയ്തുവരികയാണ്.

ഇവരുടെ മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.കുഞ്ഞിന്റെ മുത്തശ്ശിയുടെ മൊഴിയാണ് ഹരികുമാറിലേക്ക് സംശയം എത്താന്‍ കാരണമെന്നാണ് സൂചന. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടന്‍ കടന്നേക്കും. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഹരികുമാറിന്റെ മുറിയിലെ കട്ടില്‍ കത്തിയിരുന്നു. എന്തുകൊണ്ട് കട്ടില്‍ കത്തിയെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.കുഞ്ഞിന്റെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. ബലപ്രയോഗത്തിന്റെ അടയാളങ്ങളൊന്നും ഇല്ല.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.കുടുംബത്തിന് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ട്. കാശ് വാങ്ങിയതെല്ലാം കുഞ്ഞിന്റെ അമ്മയും അവരുടെ അമ്മയും ചേര്‍ന്നാണ് കടം വാങ്ങിയത്. എന്നാല്‍ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്.

ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.

രണ്ട് ദിവസം മുന്‍പ് ഇതേ വീട്ടുകാര്‍ 30 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്നും സമാനമായ നിലയില്‍ പരസ്പര ബന്ധമില്ലാത്ത മൊഴിയായതിനാല്‍ പൊലീസ് കേസെടുത്തിരുന്നില്ല. ഇത് വ്യാജ പരാതിയാണെന്നാണ് പോലീസ് വിലയിരുത്തുന്നത്. ശ്രീതുവിന്റെ അച്ഛന്‍ 16 ദിവസം മുന്‍പാണ് മരിച്ചത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ 30 ലക്ഷം രൂപ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week