24.9 C
Kottayam
Monday, June 8, 2026

സംസ്ഥാനത്ത് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ കൂട്ടണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്

Must read

തിരുവനന്തപുരം: ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ സംസ്ഥാനത്ത് കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവകുപ്പ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ക്ക് ചെലവ് കൂടുതലാണെന്നും ഫലം വരാന്‍ വൈകുമെന്നുമാണ് വിശദീകരണം.

കടുത്ത ലക്ഷണമുള്ളവര്‍ക്കും രോഗ സാധ്യത കൂടുതലുള്ള സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്കും ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് ആരോഗ്യ വകുപ്പിന്റെ അഭിപ്രായം. ആര്‍ടിപിസിആര്‍ ടെസ്റ്റിനേക്കാള്‍ ഫലപ്രദം ആന്റിജന്‍ ടെസ്റ്റാണെന്നും മുന്‍ ആഴ്ചത്തെ അപേക്ഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് രോഗ്യവ്യാപനം കുറഞ്ഞെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ ഒരു ലക്ഷമാക്കണമെന്നും അതില്‍ 75 ശതമാനത്തോളം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ജനുവരി 27ന് മുഖ്യമന്ത്രി ഇക്കാര്യം വാര്‍ത്താകുറിപ്പായി പുറത്തിറക്കുകയും ചെയ്തു. ജനുവരി 28ന് വാര്‍ത്താ സമ്മേളനത്തിലും മുഖ്യമന്ത്രി തീരുമാനം ആവര്‍ത്തിച്ചു.

എന്നാല്‍, മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി അഞ്ച് ദിവസം പിന്നിട്ടിട്ടും പരിശോധനകളുടെ എണ്ണം പഴയപടി തന്നെയാണ്. ചില ദിവസങ്ങളില്‍ കുറയുകയും ചെയ്തു.പ്രതിദിനം 75,000 ആര്‍ടിപിസിആര്‍ പരിശോധനകള്‍ എന്ന നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ ലാബുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ഉള്ളവയുടെ ശേഷി കൂട്ടുകയും വേണം. ഇവ രണ്ടും പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

1400 കിലോമീറ്റർ സഞ്ചരിച്ചെത്തി അധ്യാപികയെ കൊന്നു; സംശയം തോന്നാതിരിക്കാൻ കുട്ടിയെയും കൂട്ടി, കൊലയാളി ദമ്പതികൾ പിടിയിൽ

ന്യൂഡൽഹി: രണ്ടു ദിവസം മുൻപ് ഡൽഹിയിലെ ഫ്ലാറ്റിൽ കോളജ് അധ്യാപിക കൊല്ലപ്പെട്ട സംഭവത്തിൽ, അതിക്രൂരമായ കൊലപാതകം നടത്തിയ ദമ്പതികൾ പശ്ചിമ ബംഗാളിൽ ഡൽഹി പൊലീസിന്റെ പിടിയിലായി. കോടികൾ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി...

Popular this week