25.5 C
Kottayam
Friday, June 5, 2026

ഡെല്‍റ്റ വകഭേദം അപകടകാരി; രണ്ട് ഡോസ് വാക്‌സിനെടുത്താലും വൈറസ് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍

Must read

ന്യൂഡൽഹി:കോവിഡിന്റെ അതിവേഗം പടരുന്ന ഡെൽറ്റ വകഭേദം രണ്ട് ഡോസ് വാക്സിനെടുത്തവരെയും ബാധിക്കാൻ സാധ്യത കൂടുതലെന്ന് വിദഗ്ധർ. വിവിധ രാജ്യങ്ങളിൽ ചികിത്സയിലുള്ളവരിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ.

ലോകത്ത് ഇന്നുള്ളതിൽ ഏറ്റവും അപകടകാരിയായ വകഭേദം ഡെൽറ്റയാണെന്നാണ് ബ്രിട്ടനിലെ മൈക്രോ ബയോളജിസ്റ്റ് ഷാരോൺ പീകോക്ക് പറയുന്നത്. ജനിതകമാറ്റം സംഭവിച്ച വൈറസുകൾ ആദ്യത്തേതിനെക്കാൾ അപകടകാരിയായി മാറാറുണ്ടെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു.

ഇംഗ്ലണ്ടിലെ പൊതുജനാരോഗ്യ വിഭാഗം പുറത്തുവിട്ട കണക്കനുസരിച്ച് രാജ്യത്ത് ഡെൽറ്റ വകഭേദം സ്ഥിരീകരിച്ച് 3692 പേർ ആശുപത്രിയിലുള്ളതിൽ 58.3 ശതമാനം പേർ വാക്സിനെടുക്കാത്തവരും 22.8 ശതമാനം പേർ രണ്ട് ഡോസ് വാക്സിനെടുത്തവരുമാണ്. അതേസമയം വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചവരിൽ ഡെൽറ്റ വകഭേദമുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വാക്സിനെടുക്കാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്.

വാക്സിനെടുക്കുന്നതിലൂടെ കൊവിഡിന്റെ ഏത് വകഭേദമാണെങ്കിലും അതുവഴിയുണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളെ ഒരു പരിധിവരെ പിടിച്ചുനിർത്തുമെന്നാണ് വിവിധ രാജ്യങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. യു.കെയിൽ കണ്ടെത്തിയ ആൽഫ വകഭേദത്തെക്കാൾ 50 ശതമാനം വ്യാപനതോത് കൂടുതലാണ് ഡെൽറ്റയ്ക്ക്.

- Advertisement -

ചൈനയിൽ അടുത്തിടെ നടത്തിയ പഠനങ്ങൾ അനുസരിച്ച് വുഹാനിൽ ആദ്യം കണ്ടെത്തിയ വൈറസിനെ അപേക്ഷിച്ച് ഡെൽറ്റ വകഭേദം ഒരു വ്യക്തിയുടെ മൂക്കിനുള്ളിൽ ആയിരം മടങ്ങ് കൂടുതലായിരിക്കും. ഇത് തന്നെയാണ് വ്യാപനതോത് ഉയരാനുള്ള കാരണവും. മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് യുവാക്കളിൽ പോലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കെൽപ്പുണ്ട് ഡെൽറ്റ വകഭേദത്തിനെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന് കാരണമായത് കോവിഡിന്റെ ഡെൽറ്റ വകഭേദമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week