32.8 C
Kottayam
Saturday, May 4, 2024

സംസ്ഥാനത്തെ വാക്‌സിന്‍ സ്‌റ്റോക്ക് തീര്‍ന്നു,ഇന്നു കുത്തിവെയ്പ്പ് മുടങ്ങും

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിൻ സ്റ്റോക്കു തീർന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ് . തിരുവനന്തപുരം ഉൾപ്പടെയുള്ള പല ജില്ലകളിലും വാക്സിൻ ഇല്ല. അതിനാൽ പല ജില്ലകളിലും വാക്സിന് വിതരണം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.

ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിന്റെ വാക്സിനേഷൻ നിരക്ക് ഉയർന്നു തന്നെയാണുള്ളത്. ജനസംഖ്യാടിസ്ഥാനത്തിൽ നോക്കുമ്പോൾ ഒന്നാം ഡോസ് നൽകിയതിലും രണ്ടാം ഡോസ് നൽകിയതിലും നമ്മൾ ഉയർന്നു തന്നെയാണുള്ളത്- മന്ത്രി പറഞ്ഞു.

18-ാം തീയതിക്കുശേഷം സംസ്ഥാനത്തിനു കുറച്ച് അധികം വാക്സിൻ ലഭിച്ചിരുന്നു. വാക്സിൻ ലഭിക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നു നൽകുന്നുണ്ടായിരുന്നു. ഈ ആഴ്ച വാക്സിൻ കിട്ടിയതിന്റെ തോത് അനുസരിച്ച് നല്ല രീതിയിൽ വാക്സിൻ വിതരണം ചെയ്യാനായി-മന്ത്രി പറഞ്ഞു.

കേരളത്തിനുവേണ്ടി വാക്സിൻ മേടിച്ചു തരാൻ ഉത്തരവാദിത്തപ്പെട്ടവർ തന്നെ വാക്സിൻ ലഭ്യത സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നത് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. വാക്സിൻ തീർന്നു എന്നു പറയുന്നത് മാധ്യമങ്ങളുമായി ചേർന്നു നടത്തുന്ന കുപ്രചരണമാണെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.

അടുത്ത മാസം 60 ലക്ഷം വാക്സിൻ കേരളത്തിനു ആവശ്യമുണ്ട്. കേരളത്തിൽ കോവിഡ് വരാത്തവരുടെ എണ്ണം 50 ശതമാനത്തിനു മുകളിലാണ്. ഇതിനുകാരണം കേരളത്തിന്റെ പ്രതിരോധ സംവിധാനം അത്ര ശക്തമാണെന്നതിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. രോഗം പടർന്നുപിടിക്കാതിരിക്കാൻ വാക്സിനേഷൻ മാത്രമാണ് ഏക പോംവഴി-മന്ത്രി പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week