ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ കലാപബാധിത പ്രദേശങ്ങളില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ വെടിവെയ്ക്കാന്‍ ഉത്തരവ്.
നോര്‍ത്ത് ഈസ്റ്റ് ജില്ലയില്‍ കലാപകാരികളെ വെടിവച്ചുകൊല്ലാനുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാള്‍ അമിത്ഷായുമായി ഉള്ള കൂടിക്കാഴ്ചയില്‍ അക്രമങ്ങള്‍ അടിച്ചൊതുക്കണമെന്നു ആവശ്യപ്പെടുത്തിരുന്നു.
ചന്ദ് ബാഗ്, ഭജന്‍പുര എന്നിവയുള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ അക്രമങ്ങള്‍ക്ക്‌നേരിയ അയവുണ്ടായിട്ടുണ്ട്. കല്ലുകളും മറ്റ് ആയുധങ്ങളും എറിഞ്ഞും കടകള്‍ക്ക് തീയിട്ടുമാണ് അക്രമകാരികള്‍ അഴിഞ്ഞാടിയത്.ദില്ലിയിലെ യമുന വിഹാര്‍ പ്രദേശത്ത് ദില്ലി പോലീസ് എസ്പിയാണ് വെടിവയ്പ്പ് ഉത്തരവ് പ്രഖ്യാപിച്ചത്. ഡല്‍ഹിയിലെ നോര്‍ത്ത് ഈസ്റ്റ് ജില്ലയിലെ നാല് പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വെടിവെയ്പ്പ് ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും എസ്പി അറിയിപ്പില്‍ പറഞ്ഞു.