25.6 C
Kottayam
Thursday, June 4, 2026

അള്ളുവെച്ച് വാഹനങ്ങള്‍ വീഴ്ത്താന്‍ ബംഗലൂരു പാതയില്‍ കവര്‍ച്ചാ സംഘങ്ങള്‍, മുന്നറിയിപ്പുമായി പോലീസ്, തന്‍മലയില്‍ നിന്നുള്ള സംഘത്തിന് ജീവന്‍ തിരിച്ചുകിട്ടിയത് തലനാരിഴയ്ക്ക്

Must read

തെന്മല :അതിര്‍ത്തി കടന്നു തമിഴ്‌നാട്ടിലേക്കും ബംഗലൂരുവിലേക്കും മറ്റും വാഹനങ്ങളില്‍ പോകുന്ന രാത്രി യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി പോലീസ്.ഗ്രാനൈറ്റ് വാങ്ങുന്നതിനായി ബെംഗളൂരുവില്‍ പോയ സംഘത്തിന്റെ കാറിന് അള്ളുവച്ച് ടയര്‍ പഞ്ചറാക്കിയെന്നു പരാതിയെ തുടര്‍ന്നാണ് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ടയര്‍ പഞ്ചറായതറിയാതെ സഞ്ചരിച്ച കാര്‍ വന്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. തെന്മലയില്‍ നിന്നു പോയ 6 അംഗസംഘമാണ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുത്തി കവര്‍ച്ച നടത്തുന്ന സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു.

19ന് രാത്രി 9.30ന് ഹൊസൂരിന് സമീപത്തെ ഹോട്ടലില്‍ ആഹാരം കഴിക്കാനായി നിര്‍ത്തി. ഭക്ഷണശേഷം അന്നുതന്നെ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ലക്ഷ്യം.എന്നാല്‍ ഡ്രൈവര്‍ക്ക് ഉറക്കം വരുന്നെന്ന് അറിയിച്ചതോടെ അന്ന് ഹോട്ടലില്‍ തങ്ങുകയായിരുന്നു. ആഹാരം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ കാറില്‍ നിന്നു ലഗേജുകളൊന്നും എടുത്തിരുന്നില്ല. ആഹാരത്തിനു ശേഷം യാത്ര തുടരുമെന്നു കരുതി മോഷ്ടാക്കള്‍ കാറിന്റെ പിന്‍ ചക്രത്തില്‍ അള്ളുവയ്ക്കുകയായിരുന്നു എന്നാണ് സംശയം. അടുത്ത ദിവസം രാവിലെ ഹോട്ടലില്‍ നിന്നു 10 കിലോ മീറ്റര്‍ ദൂരം പോയപ്പോള്‍ വന്‍ശബ്ദത്തോടെ കാര്‍ ഒരു വശത്തേക്ക് മറിയാന്‍ തുടങ്ങി. ഉടന്‍ കാര്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി. തൊട്ടടുത്ത ടയര്‍ കടയില്‍ നിന്നു ആളെത്തിയാണ് ടയര്‍ മാറ്റിയിട്ടത്.

പഞ്ചര്‍ കടക്കാരനാണ് ടയറില്‍ അള്ള് വച്ചതു കാട്ടിക്കൊടുത്തത്. തലേന്ന് രാത്രിയില്‍ ഹോട്ടലില്‍ തങ്ങാതെ കാര്‍ ഓടിച്ചു പോകുമെന്ന വിശ്വാസത്തിലാവാം കാറിനു അള്ളുവെച്ചത്. ഇങ്ങനെ ഓടിച്ചുപോയി അപകടം സംഭവിച്ചാല്‍ അള്ളുവെച്ച സംഘം പിന്‍തുടര്‍ന്നെത്തി രക്ഷാപ്രവര്‍ത്തനമെന്ന വ്യാജേന പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെക്കുകയായിരുന്നു ലക്ഷ്യമെന്നു കരുതുന്നു. ഗ്രാനൈറ്റ് എടുക്കാനായി പോയതിനാല്‍ 5 ലക്ഷം രൂപയോളം കാറിലുണ്ടായിരുന്നു.

രാത്രിയാത്രയില്‍ മനഃപൂര്‍വം അപകടം ഉണ്ടാക്കി പണം തട്ടുന്ന സംഘം തമിഴ്നാട് ദേശീയപാതകളില്‍ ഉണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുള്ളതാണ്. കുടുംബമായെത്തുന്നവരെയാണ് കൊള്ള സംഘങ്ങള്‍ ലക്ഷ്യം വച്ചിരുന്നത്. അള്ളുവെച്ച വാഹനത്തെ പിന്തുടര്‍ന്നെത്തുന്ന കൊള്ള സംഘം അപകടം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തനം നടത്തും. ഈ സമയം വാഹനത്തിലെ പണവും സ്വര്‍ണവുമെല്ലാം കവര്‍ന്നിരിക്കും. നാട്ടുകാര്‍ എത്തുന്നതിനു മുന്‍പുതന്നെ പരുക്കുപറ്റിയവരെ ആശുപത്രിയിലും എത്തിക്കും.

- Advertisement -

തമിഴ്നാട്ടിലെ രാത്രി യാത്ര ഒഴിവാക്കുന്നതാണ് നല്ലത്. ഹോട്ടലില്‍ മുറി എടുക്കുന്നതിനും മുന്‍പ് പരിസരം വീക്ഷിക്കുക. പട്ടണങ്ങളില്‍ മുറി എടുക്കുന്നതാകും ഉചിതം. യാത്രകളില്‍ ആഭരണങ്ങള്‍ പരമാവധി ഒഴിവാക്കുക. തമിഴ്നാട് യാത്രയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നത് പകല്‍ സമയങ്ങളില്‍ ആക്കുക(പമ്പിന്റെ പരിസരങ്ങളില്‍ വാഹനത്തിലുള്ളവരെ നിരീക്ഷിക്കാന്‍ ആളുണ്ടാകാന്‍ സാധ്യതയുണ്ട്). പോകുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാകണം. ഗൂഗിള്‍ മാപ്പ് മാത്രം നോക്കി യാത്ര അരുത്. സംശയനിവാരണം പൊലീസുകാരോട് മാത്രമാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

ജെഇഇ അഡ്വാൻസ്ഡ് ഫലപ്രഖ്യാപന പോർട്ടലിൽ സുരക്ഷാവീഴ്ച; ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ വിവരങ്ങൾ ഓൺലൈനിൽ പരസ്യമായി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ അഡ്വാൻസ്ഡ് 2026 പരീക്ഷാ ഫലം പുറത്തുവന്ന് ദിവസങ്ങൾക്കകം ഐഐടി റൂർക്കിയുടെ ഫലപ്രഖ്യാപന പോർട്ടലിൽ വൻ സുരക്ഷാവീഴ്ചയെന്ന് റിപ്പോർട്ട്. പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വരുന്ന വിദ്യാർത്ഥികളുടെ...

Popular this week