ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. പഞ്ചാബിബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തി. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. സംഭവത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡല്‍ഹി വരുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡല്‍ഹിയാകുന്നത് അപൂര്‍വമാണ്. എന്നാല്‍ മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ ഡല്‍ഹിയിലും അനുഭവപ്പെടാറുണ്ട്.
ഫെബ്രുവരിയില്‍ തജിക്കിസ്താനില്‍ ഭൂകമ്പമുണ്ടായപ്പോള്‍ ഡല്‍ഹിയില്‍ കുലുക്കം അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രതയിലാണ് തജികിസ്താനില്‍ ഭൂകമ്പമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News